ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയം നേടി. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ നിഷ്പ്രയാസം മറികടക്കുകയായിരുന്നു. 19.5 ഓവറിൽ ബംഗ്ലാദേശ് എടുത്ത സ്കോർ 11.5 ബോളിൽ മറികടന്നാണ് ഇന്ത്യ ജയിച്ചത്.
ഇന്ത്യൻ ഇന്നിങ്സിലെ 12-ാം ഓവറിൽ ഹർദിക് പാണ്ഡ്യയുടെ അമ്പരപ്പിക്കുന്ന നോ ലുക്ക് ഷോട്ട് ആണ് മത്സരത്തിലെ ഹൈലൈറ്റായത്. തസ്കിൻ അഹമ്മദിൽ നിന്ന് വന്ന ഷോർട്ട് പിച്ച് പന്ത് നോക്കാതെ ബൗണ്ടറി കടത്തിയ ഹർദിക്കിന്റെ ഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായി. 16 പന്തിൽ പുറത്താവാതെ 39 റൺസ് നേടിയ ഹർദിക് ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. രണ്ട് സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.
ഓപ്പണറായെത്തിയ സഞ്ജു സാംസൺ 19 പന്തിൽ നിന്ന് 29 റൺസ് നേടി ഇന്ത്യൻ ഇന്നിംഗ്സിന് മികച്ച തുടക്കം നൽകി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 14 പന്തിൽ നിന്ന് 29 റൺസെടുത്തു. വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ഹർദിക്കിന്റെ നോ ലുക്ക് ഷോട്ടിന് പിന്നാലെ ബംഗ്ലാദേശിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും ഉണ്ടായി.
Swag of Hardik Pandya 🤟🥶#Hardikpandya #INDWvsPAKW #indvsban #MayankYadav #SuryakumarYadav #SinghamAgain pic.twitter.com/wUJ3JJIXWl
— Sachin Yadav (@sachinjnp04) October 6, 2024
Story Highlights: Hardik Pandya’s no-look shot goes viral as India wins T20 series opener against Bangladesh