ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ്യയുടെ ഭൗതിക ശരീരം ദോഹയിൽ ഖബറടക്കി; ആയിരങ്ങൾ പങ്കെടുത്തു

നിവ ലേഖകൻ

Ismail Haniyeh funeral Qatar

തെഹ്റാനിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ-നയതന്ത്ര മേധാവി ഇസ്മയിൽ ഹനിയ്യയുടെ ഭൗതിക ശരീരം ദോഹയിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഖബറടക്കി. ബുധനാഴ്ച ഇറാനിലെ തെഹ്റാനിൽ അംഗരക്ഷകനൊപ്പം കൊല്ലപ്പെട്ട ഹനിയ്യയുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെയാണ് ഖത്തറിലെത്തിച്ചത്. തെഹ്റാനിൽ പതിനായിരങ്ങൾ പങ്കെടുത്ത വിലാപയാത്രക്കും മയ്യിത്ത് നമസ്കാരത്തിനും ശേഷമായിരുന്നു മൃതദേഹം വഹിച്ചുള്ള വിമാനം ദോഹയിലേക്ക് പറന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കനത്ത സുരക്ഷയ്ക്കിടയിൽ, വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുമ്പായി ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൾ അൽ വഹാബ് പള്ളിയിൽ ആയിരങ്ങൾ തടിച്ചുകൂടി. മണിക്കൂറുകൾക്ക് മുമ്പ് തന്നെ പള്ളി മുറ്റത്ത് ഒത്തുകൂടിയ ഖത്തറിലെ പലസ്തീൻ ജനത ഉൾപെടെയുള്ള ആയിരങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി ദോഹയിൽ താമസിച്ചിരുന്ന ഹനിയയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കറുപ്പും വെളുപ്പും പച്ചയും ചുവപ്പും നിറഞ്ഞ പലസ്തീൻ പതാക പുതച്ചാണ് പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ ജനാവലി പള്ളിയിലേക്കെത്തിയത്.

20 വർഷത്തിലേറെയായി ഹമാസിന്റെ രാഷ്ട്രീയ മുഖമായിരുന്ന അദ്ദേഹത്തിന്റെ അന്ത്യയാത്രാ ചടങ്ങുകൾ പലസ്തീൻ ജനതയുടെ നിലയ്ക്കാത്ത പോരാട്ടത്തിനുള്ള ഐക്യദാർഢ്യം കൂടിയായിരുന്നു. ‘കഴിഞ്ഞ 300 ദിവസത്തിനുള്ളിൽ 40,000 പലസ്തീനികളെയാണ് ഇസ്രായേൽ കൊന്നൊടുക്കിയത്. അവരിൽ ഒരാളാണ് ഹനിയ്യ.

  വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരെന്ന് പാളയം ഇമാം

ഈ വംശഹത്യയാൽ പൊലിഞ്ഞുപോയ ഓരോ ജീവനെയും ഞങ്ങൾ ഓർക്കും,’ ദോഹയിൽ താമസിക്കുന്ന ഫലസ്തീനിയായ അഹമ്മദ് അൽ ജസീറ ചാനലിനോട് പറഞ്ഞു. പലസ്തീൻ സ്വതന്ത്ര രാഷ്ട്രത്തിനും ഇസ്രായേൽ അധിനിവേശത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പലസ്തീൻ പോരാട്ടത്തിൽ ഇസ്മായിൽ ഹനിയ്യയുടെ പങ്ക് നിർണായകമായിരുന്നുവെന്ന് മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയവർ അഭിപ്രായപ്പെട്ടു.

Story Highlights: Hamas leader Ismail Haniyeh’s funeral held in Qatar with thousands attending Image Credit: twentyfournews

Related Posts
ഹമാസിനെതിരെ പ്രതിഷേധിച്ചവരെ വധിച്ചതായി റിപ്പോർട്ട്
Gaza Hamas Protests

ഗാസയിൽ ഹമാസിനെതിരെ പ്രതിഷേധിച്ച ആറു പേരെ തട്ടിക്കൊണ്ടുപോയി വധിച്ചതായി റിപ്പോർട്ട്. പ്രതിഷേധത്തിൽ പങ്കെടുത്തവരെ Read more

ഗാസയിൽ ഇസ്രായേൽ കരയാക്രമണം: 24 മരണം
Gaza ground offensive

തെക്കൻ ഗാസയിലെ റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ കര ആക്രമണത്തിൽ 24 പേർ Read more

ഗസ്സയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം
Gaza Protests

ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം. ഹമാസ് ഭരണത്തിനെതിരെ നടന്ന Read more

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് നേതാവ് ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു
Gaza airstrikes

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സലാ ബർദാവിൽ ഉൾപ്പെടെ 19 Read more

ഗസ്സയിലെ ആക്രമണം: ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേൽ
Gaza

ഗസ്സയിൽ വെടിനിർത്തൽ നിർദേശങ്ങൾ ഹമാസ് തള്ളിയതിനെ തുടർന്നാണ് വീണ്ടും ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ Read more

ഗാസയിൽ ഇസ്രയേൽ കര ആക്രമണം: 20 പലസ്തീനികൾ കൊല്ലപ്പെട്ടു
Gaza

ഇസ്രയേൽ സേന ഗാസയിൽ കരമാർഗ്ഗമുള്ള ആക്രമണം ആരംഭിച്ചു. ഇന്നത്തെ വ്യോമാക്രമണങ്ങളിൽ 20 പലസ്തീനികൾ Read more

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം: 300-ലധികം പേർ കൊല്ലപ്പെട്ടു
Gaza attack

ഇസ്രയേൽ-ഹമാസ് വെടിനിറുത്തൽ ചർച്ചകൾക്ക് ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിൽ ഗസ്സയിൽ 300-ലധികം പേർ Read more

  നിമിഷ പ്രിയയുടെ വധശിക്ഷ: ജയിലിൽ ഉത്തരവെത്തിയെന്ന് ശബ്ദസന്ദേശം
ഹമാസ് പിന്തുണ: വിസ റദ്ദാക്കി ഇന്ത്യൻ വിദ്യാർത്ഥിനി നാട്ടിലേക്ക്
Visa revocation

ഹമാസിനെ പിന്തുണച്ചതിന് വിസ റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ പി.എച്ച്.ഡി. വിദ്യാർത്ഥിനി രഞ്ജനി Read more

ഖത്തർ ജയിൽ മോചന ഫണ്ട്: ഔദ്യോഗിക അനുമതിയില്ലെന്ന് ഐ.സി.ബി.എഫ്
Qatar Jail Release Fund

ഖത്തറിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ മോചനത്തിനായി കേരളത്തിൽ നടക്കുന്ന ധനസമാഹരണം ഖത്തർ ഔദ്യോഗിക Read more