ഹമാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി പിടിഎസ്ഡി മൂലം ആത്മഹത്യ ചെയ്തു

Anjana

Hamas attack survivor suicide

ഹമാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി ഷിറെൽ ഗൊലാൻ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) മൂലം ആത്മഹത്യ ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 22-ാം പിറന്നാളിന് നോർത്ത്‌വെസ്റ്റ് ഇസ്രയേലിലെ സ്വന്തം അപാർട്ട്‌മെന്റിലാണ് ഷിറെൽ ജീവനൊടുക്കിയത്. നേരത്തെ രണ്ടു തവണ പിടിഎസ്ഡി മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 7-ന് സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിനിടെ നടന്ന ഹമാസ് ആക്രമണത്തിൽ നിന്നാണ് ഷിറെൽ രക്ഷപ്പെട്ടത്. ആക്രമണത്തെ തുടർന്ന് മറ്റൊരാളുമായി കുറ്റിക്കാടുകൾക്കിടയിൽ ഒളിച്ചിരുന്ന ഇവരെ റെമോ എൽ ഹൊസെയ്ൽ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹമാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് സർക്കാർ യാതൊരു പദ്ധതിയും രൂപീകരിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ നിന്ന് മുഖം തിരിക്കുകയാണെന്നും ഷിറെലിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു. ഹമാസ് ആക്രമണത്തിന്റെ ആഘാതം അതിജീവിച്ചവരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുവെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

Story Highlights: Hamas attack survivor Shirel Golan dies by suicide due to PTSD on her 22nd birthday

Leave a Comment