ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോഗ്രഫിക്ക് നിയന്ത്രണം; ഹൈക്കോടതി ഉത്തരവ്

Anjana

Guruvayur Temple videography restrictions

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവിറക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുകൊണ്ടുള്ള വ്ളോഗർമാരുടെ വിഡിയോഗ്രഫിയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ വിവാഹ ചടങ്ങുകൾക്കും മതപരമായ ചടങ്ങുകൾക്കും വീഡിയോഗ്രഫി അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ഗുരുവായൂർ ക്ഷേത്രനടയിൽ അടുത്തിടെ പരിധിവിട്ടുള്ള വീഡിയോ ചിത്രീകരണവും ഫോട്ടോ എടുക്കലുകളും ഭക്തർക്കടക്കം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യം നിലനിന്നിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. ഭക്തർക്ക് തടസമുണ്ടാകുന്ന ഒരു കാര്യവും പാടില്ലെന്നും ഇത്തരം വിഷയങ്ങളിൽ ​ഗുരുവായൂർ ദേവസ്വം ശക്തമായ നടപടികൾ എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആവശ്യമുണ്ടെങ്കിൽ പൊലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രകാരി ജസ്‌ന സലീം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്ന് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗുരുവായൂര്‍ നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Story Highlights: High Court restricts videography in Guruvayur Temple, bans celebrity vloggers, allows for weddings and religious ceremonies

Leave a Comment