ഗുജറാത്തിലെ ദുര്‍മന്ത്രവാദ നിവാരണ നിയമത്തിന് കീഴില്‍ ആദ്യ അറസ്റ്റ്; അമാനുഷിക കഴിവുകള്‍ അവകാശപ്പെട്ട യുവാവ് പിടിയില്‍

Anjana

Gujarat anti-black magic law arrest

ഗുജറാത്തിലെ ദുര്‍മന്ത്രവാദ നിവാരണ നിയമത്തിന് കീഴില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അശ്വിന്‍ മക്വാന എന്ന യുവാവാണ് ഓഗസ്റ്റ് 15ന് രാജ്‌കോട്ട് ജില്ലയിലെ ദൊരാജി ടൗണിലെ ശ്മശാനത്തില്‍ പൂജകള്‍ നടത്തിയത്. തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്ന് അവകാശപ്പെട്ട് ഇയാള്‍ സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.

സെപ്തംബര്‍ രണ്ടിനാണ് ദുര്‍മന്ത്രവാദ നിവാരണ നിയമം പ്രാബല്യത്തില്‍ വന്നത്. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഈ നിയമം പാസാക്കിയത്. നരബലി അടക്കമുള്ള ദുര്‍മന്ത്രവാദങ്ങള്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ ഇല്ലാതാക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗുജറാത്ത് പ്രിവന്‍ഷന്‍ ആന്‍ഡ് എറാഡിക്കേഷന്‍ ഒഫ് ഹ്യൂമന്‍ സാക്രിഫൈസ് ആന്‍ഡ് അതര്‍ ഇന്‍ഹ്യൂമന്‍, എവിള്‍ ആന്‍ഡ് അഘോരി പ്രാക്ടീസസ് ആന്‍ജ് ബ്ലാക്ക് മാജിക് ബില്‍ എന്നാണ് ഈ നിയമത്തിന്റെ പൂര്‍ണ്ണ രൂപം. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത് പാസാക്കിയത്. ഈ നിയമത്തിന് കീഴിലുള്ള ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയതോടെ, ഗുജറാത്തില്‍ ദുര്‍മന്ത്രവാദത്തിനെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Story Highlights: Gujarat records first arrest under new anti-black magic law after man claims supernatural powers in social media video

Leave a Comment