പുണെയിൽ ഗില്ലൻ ബാ സിൻഡ്രോം ഭീതി; 24 പേർക്ക് രോഗലക്ഷണങ്ങൾ

നിവ ലേഖകൻ

Guillain-Barre Syndrome

പുണെയിൽ ഗില്ലൻ ബാ സിൻഡ്രോം പടരുന്നതായി ആശങ്ക. ഒരാഴ്ചയ്ക്കിടെ 24 പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടുവന്നത്. മലിനജലവും ഭക്ഷണവും രോഗകാരണമാകാമെന്നാണ് നിഗമനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. രോഗികളുടെ സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു. കുട്ടികളും രോഗബാധിതരിൽ ഉൾപ്പെടുന്നു എന്നത് ആശങ്ക വർധിപ്പിക്കുന്നു.

വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ കൈകാലുകൾക്ക് ബലക്ഷയവും പക്ഷാഘാതവും വരെ സംഭവിക്കാം. പ്രദേശത്തെ വീടുകളിലെ വെള്ളവും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

രോഗലക്ഷണങ്ങളുമായി എത്തിയവരുടെ രക്തം, മലം, തൊണ്ടയിലെ സ്രവങ്ങൾ, ഉമിനീര്, മൂത്രം, സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് എന്നിവയുടെ സാംപിളുകൾ പരിശോധിച്ചുവരികയാണ്. നാഡീകോശങ്ങളെ ബാധിക്കുന്ന അപൂർവ്വ രോഗമാണ് ഗില്ലൻ ബാ സിൻഡ്രോം. ഗില്ലൻ ബാ സിൻഡ്രോം പുതിയ രോഗമല്ലെങ്കിലും ഒരേ സമയം ഇത്രയും പേർക്ക് രോഗം ബാധിച്ചത് ആശങ്കാജനകമാണ്.

തലച്ചോറിൽ നിന്നും സുഷുമ്നാ നാഡിയിൽ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകൾ എത്തിക്കുന്ന ഞരമ്പുകളെ രോഗപ്രതിരോധ സംവിധാനം ആക്രമിക്കുന്നതാണ് രോഗകാരണം. കൈകാലുകൾ വിടർത്താനുള്ള ബുദ്ധിമുട്ട്, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ലക്ഷണങ്ങളിൽപ്പെടുന്നു. രോഗബാധിതർക്ക് മൂന്ന് ആശുപത്രികളിലായി വിദഗ്ധ ചികിത്സ നൽകിവരുന്നു.

  മമ്മൂക്കയുടെ പിറന്നാൾ; ഓണക്കോടിയുമായി മമ്മൂട്ടി ഫാന്സ്

Story Highlights: 22 suspected cases of Guillain-Barre Syndrome have been reported in Pune, Maharashtra, prompting health officials to investigate.

Related Posts
കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; മഹാരാഷ്ട്രയിൽ 10 വയസ്സുകാരൻ മരിച്ചു
Heart Attack Death

മഹാരാഷ്ട്രയിലെ കൊലാപ്പൂരിൽ കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് 10 വയസ്സുകാരൻ മരിച്ചു. കൊഡോളി ഗ്രാമത്തിൽ Read more

പൂനെയിൽ പുതിയ റീട്ടെയിൽ സ്റ്റോറുമായി Apple
Apple retail store

ആപ്പിളിൻ്റെ നാലാമത്തെ റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 4-ന് പൂനെ കൊറേഗാവ് പാർക്കിൽ തുറക്കും. Read more

മഹാരാഷ്ട്രയിൽ വാതക ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു
Maharashtra gas leak

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ താരാപൂർ-ബോയ്സർ വ്യാവസായിക മേഖലയിൽ വാതക ചോർച്ച. MEDLEY എന്ന Read more

  ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ കൂടുതൽ തെളിവുകൾ; മുൻ സൈനികന്റെ വെളിപ്പെടുത്തൽ പുറത്ത്
റായ്ഗഡിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി; ഒരു വർഷത്തിനു ശേഷം ബന്ധുക്കൾ പിടിയിൽ
Raigad murder case

താനെയിലെ റായ്ഗഡ് ജില്ലയിൽ നാല് വയസ്സുകാരിയെ തല്ലിക്കൊന്ന് മൃതദേഹം വനത്തിൽ ഉപേക്ഷിച്ച കേസിൽ Read more

പൂനെയിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ കുടുംബത്തിന് ആൾക്കൂട്ട വിചാരണ; പൗരത്വം തെളിയിക്കാൻ ആവശ്യം
Kargil war veteran

പൂനെയിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ കുടുംബത്തിന് നേരെ ആൾക്കൂട്ട വിചാരണ. ബംഗ്ലാദേശ് Read more

അമ്മ സ്വപ്നത്തിൽ വന്ന് വിളിച്ചു; NEET പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർത്ഥി ജീവനൊടുക്കി
NEET aspirant suicide

മഹാരാഷ്ട്രയിലെ സോളാപൂരിൽ 16 വയസ്സുള്ള വിദ്യാർത്ഥിയെ അമ്മാവന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. Read more

പാമ്പുപിടുത്തക്കാർക്ക് ഇൻഷുറൻസുമായി മഹാരാഷ്ട്ര സർക്കാർ; 10 ലക്ഷം രൂപയുടെ പരിരക്ഷ
snake catchers insurance

മഹാരാഷ്ട്രയിലെ പാമ്പുപിടുത്തക്കാർക്ക് ഇൻഷുറൻസും തിരിച്ചറിയൽ കാർഡും നൽകാൻ സർക്കാർ തീരുമാനിച്ചു. അപകട ഇൻഷുറൻസായി Read more

  കസ്റ്റഡി മർദന വിവാദത്തിൽ DYSP മധുബാബുവിന്റെ പ്രതികരണം; പിന്നിൽ ഏമാൻ, ഇത് ഇവന്റ് മാനേജ്മെൻ്റ് തന്ത്രം
ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള ഉത്തരവ് മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു
Hindi language policy

മഹാരാഷ്ട്രയിൽ ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് Read more

നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് പിതാവ് മകളെ കൊലപ്പെടുത്തി
NEET mock test

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17 വയസ്സുകാരിയെ പിതാവ് Read more

85-ാം വയസ്സിൽ വിവാഹ പരസ്യം നൽകി വയോധികന് നഷ്ടമായത് 11 ലക്ഷം രൂപ
matrimonial fraud case

പൂനെയിൽ 85-കാരനായ വയോധികൻ മാട്രിമോണിയൽ സൈറ്റ് വഴി 11 ലക്ഷം രൂപ തട്ടിപ്പിനിരയായി. Read more

Leave a Comment