എക്സ് പ്ലാറ്റ്ഫോമിനെതിരെ കടുത്ത വിമർശനവുമായി ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ‘ദി ഗാർഡിയൻ’ രംഗത്തെത്തി. എക്സ് ഒരു ടോക്സിക് പ്ലാറ്റ്ഫോമാണെന്നും ഗുണത്തേക്കാളേറെ ദോഷങ്ങളേ ഈ പ്ലാറ്റ്ഫോമിലുള്ളൂവെന്നും ഗാർഡിയൻ വ്യക്തമാക്കി. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിൻറെ ഉടമയായ ഇലോൺ മസ്ക് നടത്തിയ വിദ്വേഷ പ്രചാരണത്തിന് പിന്നാലെയാണ് ഗാർഡിയൻ ഈ നിലപാടിൽ എത്തിയത്.
തീവ്രവലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങളും വംശീയതയുമുൾപ്പെടെ എക്സ് അവരുടെ പ്ലാറ്റ്ഫോമിൽ പ്രമോട്ട് ചെയ്യുന്നതായി കണ്ടെത്തിയെന്ന് ഗാർഡിയൻ ചൂണ്ടിക്കാട്ടി. ഈ ഉള്ളടക്കം കണക്കിലെടുത്ത് കഴിഞ്ഞ കുറച്ചു കാലങ്ങളായി തങ്ങൾ പരിഗണിക്കുന്ന കാര്യമാണിതെന്നും അവർ വ്യക്തമാക്കി.
എക്സ് ഒരു ടോക്സിക് മാധ്യമ പ്ലാറ്റ്ഫോമാണെന്നും അതിൻറെ ഉടമയായ ഇലോൺ മസ്കിന് അതിലുള്ള സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ വ്യവഹാരങ്ങൾ രൂപപ്പെടുത്താൻ കഴിഞ്ഞുവെന്നും ഗാർഡിയൻ കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണം തങ്ങൾ വളരെക്കാലമായി പരിഗണിക്കുന്ന ഈ തീരുമാനത്തിന് അടിവരയിടാൻ മാത്രമാണ് സഹായിച്ചതെന്നും അവർ വ്യക്തമാക്കി. ഉഷ്ണമേഖലാ പക്ഷിനിരീക്ഷണത്തെ പറ്റിയായിരുന്നു ഗാർഡിയൻറെ അവസാന എക്സ് പോസ്റ്റ്.
Story Highlights: The Guardian criticizes X platform as toxic, citing hate speech and political manipulation