മധ്യപ്രദേശിലെ ഷിയോപൂരിൽ നടന്ന വിവാഹ ഘോഷയാത്രയിൽ വരൻ കുതിരപ്പുറത്ത് നിന്ന് വീണ് മരിച്ചു. വിവാഹ വേദിയിലേക്ക് കുതിരപ്പുറത്ത് എത്തിയ പ്രദീപ് സിങ് ജാട്ട് എന്ന വരനാണ് ദാരുണമായി മരണപ്പെട്ടത്. കുതിരപ്പുറത്ത് വരുമ്പോൾ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രദീപ് അബോധാവസ്ഥയിലായി.
സുഹൃത്തുക്കൾ ഉടൻ തന്നെ പ്രദീപിന് സിപിആർ നൽകി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദായാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കാരണം സ്ഥിരീകരിക്കാനാകൂ.
മരണപ്പെട്ട പ്രദീപ് സിങ് നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ എസ് യു ഐ) മുൻ ജില്ലാ പ്രസിഡന്റായിരുന്നു. കുതിരപ്പുറത്ത് നിന്ന് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവാഹ വേദിയിലേക്ക് കുതിരപ്പുറത്ത് പ്രവേശിക്കുന്നതിനിടെ പ്രദീപ് കുഴഞ്ഞുവീഴുന്നതും സുഹൃത്തുക്കൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതും വീഡിയോയിൽ കാണാം.
#Madhyapradesh #Sheopur #Viralvideo #Heartattack #Wedding
— सिरोही की आवाज (@Sirohikiaawaz) February 16, 2025
मध्यप्रदेश के श्योपुर जिले से एक हैरान कर देने वाला वीडियो सामने आया है,जिसमें एक शादी के दौरान घोड़ी पर बैठे-बैठे दूल्हे को अचानक हार्ट अटैक आया और उसकी मौत हो गई,जिसके बाद शादी की खुशियां मातम में बदल गई,देश में लगातार… pic.twitter.com/DpziOuVahU
കുതിരപ്പുറത്ത് കയറുന്നതിന് മുൻപ് പ്രദീപ് പരമ്പരാഗത നൃത്തം അവതരിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് വിവാഹ ചടങ്ങുകൾക്കിടെയാണ് അപ്രതീക്ഷിതമായി ഈ ദുരന്തം ഉണ്ടായത്.
Story Highlights: A groom tragically died after falling from a horse during his wedding procession in Sheopur, Madhya Pradesh.