നാല് വർഷം മുമ്പ് ഭർത്താവ് ക്യാപ്റ്റൻ ജഗ്താർ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടപ്പോൾ നിരാശയിലാണ്ട ഉഷാറാണി, തന്റെ ദുഃഖത്തെ ശക്തിയാക്കി മാറ്റി ഭർത്താവിന്റെ പാത പിന്തുടരാൻ തീരുമാനിച്ചു. ഇന്ന് അവർ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇരട്ടക്കുട്ടികളുടെ അമ്മ കൂടിയായ ഉഷാറാണി, ഇന്ത്യൻ ആർമിയിലേക്ക് കമ്മീഷൻ ചെയ്ത 258 കേഡറ്റുകളിൽ ഉൾപ്പെട്ട 39 സ്ത്രീകളിൽ ഒരാളാണ്.
2020 ഡിസംബർ 25-ന് ഭർത്താവ് നഷ്ടപ്പെട്ടതിനുശേഷം, ഉഷാറാണി ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ പൂർത്തിയാക്കി ആർമി പബ്ലിക് സ്കൂളിൽ അധ്യാപികയായി. അവിടെ ജോലി ചെയ്യുമ്പോഴാണ് ഭർത്താവിന്റെ പാത പിന്തുടരണമെന്ന ആഗ്രഹം ഉടലെടുത്തത്. തുടർന്ന് സൈന്യത്തിൽ ചേരാൻ സർവീസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) പരീക്ഷയ്ക്ക് തയാറെടുത്തു. കഴിഞ്ഞ വർഷം വിവാഹവാർഷിക ദിനത്തിൽ തന്നെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ പ്രവേശനം ലഭിച്ചതും യാദൃച്ഛികമായിരുന്നു.
മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളെ മാതാപിതാക്കളെ ഏൽപ്പിച്ച് ഉഷാറാണി ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലേക്ക് പോയി. ഏകദേശം ഒരു വർഷത്തെ പരിശീലനത്തിനുശേഷം ഇന്നലെയാണ് കേഡറ്റ് ഉഷാറാണിയുടെ പാസിംഗ് ഔട്ട് പരേഡ് നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോം ധരിച്ച അമ്മയെ കാണാനെത്തിയ മക്കൾ ഭാഗ്യവാന്മാരാണ്. ദുഃഖത്തെ ദൃഢനിശ്ചയമാക്കി മാറ്റിയ ഈ അമ്മയെ ലഭിച്ചതിൽ അവർ അഭിമാനിക്കുന്നു.
Story Highlights: Widow of Army Captain joins Indian Army, turning grief into determination