ശരീരത്തിലെ സങ്കീർണ്ണ ഭാഗങ്ങളിൽ മരുന്നെത്തിക്കാൻ ധാന്യത്തിന്റെ വലുപ്പമുള്ള റോബോട്ട്; വിപ്ലവകരമായ കണ്ടുപിടിത്തവുമായി സിംഗപ്പൂർ സർവകലാശാല

Anjana

grain-sized robot drug delivery

സിംഗപ്പുരിലെ നാന്‍ യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെക്കാനിക്കല്‍ ആന്‍ഡ് എയിറോസ്‌പേസ് എഞ്ചിനീയറിങ് വിഭാഗം ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മരുന്ന് എത്തിക്കുവാന്‍ സാധിക്കുന്ന ധാന്യത്തിന്റെ വലുപ്പമുള്ള റോബോട്ടിനെയാണ് അവർ വികസിപ്പിച്ചത്. അസിസ്റ്റന്‌റ് പ്രഫസര്‍ ലും ഗുവോ ഷാന്‌റെ നേതൃത്വത്തിലാണ് ഈ ചെറു റോബോട്ടിനെ നിർമ്മിച്ചത്.

ബയോകോമ്പാറ്റബിള്‍ പോളിമര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ മൈക്രോ റോബോട്ടുകള്‍ക്ക് കാന്തിക സൂക്ഷ്മകണങ്ങളുടെ സഹായത്തോടെ ശരീരത്തിന്റെ സങ്കീര്‍ണമായ മേഖലകളിലേക്ക് എത്താന്‍ സാധിക്കും. പരീക്ഷണത്തിലൂടെ സങ്കീര്‍ണമായി സ്ഥലങ്ങളിലേക്ക് കൃത്യമായി ധ്യാനത്തിന്റെ വലുപ്പമുള്ള റോബോട്ട് മരുന്ന് ആവശ്യമായ അളവില്‍ എത്തിച്ചു. ഫന്റാസ്റ്റിക്ക് വോയേജ് എന്ന സൈ ഫൈ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റിസര്‍ച്ച് ടീം ഇത്തരമൊരു ഗവേഷണത്തില്‍ ഏര്‍പ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ന്യൂറോസര്‍ജന്‍ ഡോ. യോ ലിയോങ് ലിറ്റ് ലിയനോഡ് ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു. കത്തീറ്ററുകളുടെയും വയറുകളുടെയും സ്ഥാനം ഭാവിയില്‍ ഈ റോബോട്ട് വഹിച്ചേക്കാമെന്നും, രക്തധമനികളിലൂടെ ആവശ്യമായ സ്ഥലത്തേക്ക് കൃത്യമായ അളവിൽ മരുന്ന് എത്തിക്കുവാൻ സാധിക്കുന്ന രീതിയിൽ ഈ സാങ്കേതികവിദ്യ വികസിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർബുദ ചികിത്സാരം​ഗത്തുൾപ്പടെ ഈ മൈക്രോ-റോബോട്ടുകളുടെ കണ്ടുപിടിത്തം വൻ വിപ്ലവം സൃഷ്ടിക്കുമെന്നും, ആരോഗ്യപരിപാലന രംഗത്ത് പുതു യു​ഗം സ‍ൃഷ്ടിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: Nanyang Technological University develops grain-sized robot for targeted drug delivery in complex body areas

Leave a Comment