ഗോവിന്ദയും ഭാര്യ സുനിത അഹൂജയും 37 വർഷത്തെ ദാമ്പത്യത്തിനു ശേഷം വേർപിരിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1987 മാർച്ചിൽ വിവാഹിതരായ ഇരുവർക്കും ടീന, യശ്വർധൻ എന്നീ രണ്ട് മക്കളുണ്ട്. വിവാഹമോചന വാർത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
വ്യത്യസ്തമായ ജീവിതശൈലിയും ഒരു മറാഠി നടിയുമായുള്ള ഗോവിന്ദയുടെ ബന്ധവുമാണ് വേർപിരിയലിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്. മീറ്റിംഗുകളും പരിപാടികളും കഴിഞ്ഞ് വൈകി വീട്ടിലെത്തുന്നതിനാൽ ഗോവിന്ദ പലപ്പോഴും ബംഗ്ലാവിൽ ഒറ്റയ്ക്കായിരുന്നു താമസമെന്ന് സുനിത അഹൂജ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 1988-ൽ മകൾ ടീനയുടെ ജനനശേഷമാണ് ഇരുവരും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നീട് 1997 ൽ യശ്വർധൻ എന്നൊരു മകനും ജനിച്ചു.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സുനിത അഹൂജ തന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ദമ്പതികൾ കുറച്ചു കാലമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇരുവരും വെവ്വേറെ വീടുകളിലാണ് താമസിക്കുന്നതെന്നും സുനിത വെളിപ്പെടുത്തി.
Story Highlights: Govinda and wife Sunita Ahuja reportedly separated after 37 years of marriage.