ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടാൻ സാധ്യത; 62 പേജുകൾ ഒഴിവാക്കും

Anjana

Hema Committee Report

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടാൻ സാധ്യത. റിപ്പോർട്ട് പുറത്തുവിടുന്നതിന് നിയമതടസ്സങ്ങളില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നടി രഞ്ജിനിയുടെ അപ്പീലിൽ ഇടക്കാല ഉത്തരവ് വന്നിട്ടില്ലാത്തതിനാൽ മറ്റ് തടസ്സങ്ങളില്ലെന്നാണ് സർക്കാരിന്റെ നിലപാട്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടുക.

2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതാണ് ഹേമ കമ്മിറ്റി രൂപീകരണത്തിലേക്ക് നയിച്ചത്. അതേ വർഷം ജൂലൈ ഒന്നിന് കമ്മിറ്റി നിലവിൽ വന്നു. 2019 ഡിസംബർ 31നാണ് കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. പിന്നീട് റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമായി. വിഷയം കോടതി കയറി. ഒടുവിൽ വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

295 പേജുകളുള്ള റിപ്പോർട്ടിൽ നിന്ന് 62 പേജുകൾ ഒഴിവാക്കിയാണ് പുറത്തുവിടുന്നത്. പേജ് നമ്പർ 49ലെ ചില ഭാഗങ്ങൾ, 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില മൊഴികൾ, സ്വകാര്യതയെ ബാധിക്കുന്ന മറ്റു കാര്യങ്ങൾ എന്നിവയാണ് ഒഴിവാക്കുന്നത്. നടിമാരും സാങ്കേതിക പ്രവർത്തകരും നൽകിയ മൊഴികളാണ് ഇതിൽ ഭൂരിഭാഗവും. സർക്കാരിനോട് ആവശ്യപ്പെട്ട 5 മാധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് നൽകുക.

Story Highlights: Government may release Hema committee report on women’s issues in Malayalam film industry today

Leave a Comment