ഗൂഗിൾ തങ്ങളുടെ ക്ലൗഡ് സ്റ്റോറേജ് സേവനമായ ഡ്രൈവിനായി പുതിയ വീഡിയോ പ്ലെയർ അവതരിപ്പിക്കുന്നു. മെറ്റീരിയൽ ഡിസൈൻ 3 സിസ്റ്റം ഉൾപ്പെടെയുള്ള സവിശേഷതകൾ സംയോജിപ്പിച്ച് പുതിയ രൂപത്തിലാണ് ഈ പ്ലെയർ എത്തുന്നത്. ഫാസ്റ്റ് ഫോർവേഡിംഗ്, റീവൈൻഡിംഗ് എന്നിവയ്ക്കായി പുതിയ ബട്ടണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് അഡ്ജസ്റ്റ്മെന്റിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിൾ ഈ പുതിയ മീഡിയ പ്ലെയറിനെക്കുറിച്ച് അറിയിച്ചത്. പ്ലേ/പോസ് ഓപ്ഷനോടൊപ്പം ദൃശ്യമാകുന്ന പുതിയ ബട്ടണുകൾ ഉപയോഗിച്ച് 15 സെക്കൻഡ് ഇടവേളകളിൽ വീഡിയോകൾ ഫാസ്റ്റ് ഫോർവേഡ് ചെയ്യാനോ റിവൈൻഡ് ചെയ്യാനോ കഴിയും. മീഡിയ പ്ലെയറിന്റെ ക്രമീകരണങ്ങൾ പരിശോധിക്കാതെ തന്നെ പ്ലേബാക്ക് വേഗതയും ക്യാപ്ഷനുകളും മാറ്റാൻ സാധിക്കും. ഗൂഗിൾ വിഡ്സിന് സമാനമായ അനുഭവം ഉപയോക്താക്കൾക്ക് നൽകാനാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
പുതിയ വീഡിയോ പ്ലെയർ റാപ്പിഡ് റിലീസ് ഡൊമെയ്നുകളുള്ള അക്കൗണ്ടുകൾക്കായി വിപുലീകൃത റോൾഔട്ട് ഘട്ടത്തിലാണ്. ഏകദേശം 15 ദിവസത്തിനുശേഷം മാത്രമേ എല്ലാ ഗൂഗിൾ ഉപയോക്താക്കൾക്കും ഇത് ലഭ്യമാകൂ. ഷെഡ്യൂൾ റിലീസ് ഡൊമെയ്ൻ അക്കൗണ്ടുകൾക്ക് നവംബർ 18 മുതൽ ലഭ്യമാകും. റോൾ ഔട്ടിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ഈ ഫീച്ചർ ദൃശ്യമാകും. എല്ലാ ഗൂഗിൾ വർക്ക്സ്പേസ് ഉപയോക്താക്കൾക്കും വ്യക്തിഗത വരിക്കാർക്കും ഗൂഗിൾ അക്കൗണ്ട് ഉള്ളവർക്കും ഇത് ലഭിക്കും.
Story Highlights: Google Drive introduces new video player with Material Design 3, fast-forwarding, and rewinding features