ഗൂഗിളിന്റെ പുതിയ ചീഫ് ടെക്നോളജിസ്റ്റായി ഇന്ത്യൻ വംശജൻ പ്രഭാകർ രാഘവൻ

നിവ ലേഖകൻ

Prabhakar Raghavan Google Chief Technologist

സിലിക്കൺ വാലിയിലെ ഇന്ത്യൻ വംശജരുടെ ആധിപത്യം തുടരുന്നതിന്റെ തെളിവായി ഗൂഗിളിൽ നിന്നും പുതിയൊരു നിയമന വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. കമ്പനിയിൽ ദീർഘകാലമായി സെർച്ച് ആന്റ് ആഡ്സ് മേധാവിയായിരുന്ന പ്രഭാകർ രാഘവനെ (64) യാണ് ഗൂഗിളിന്റെ പുതിയ ചീഫ് ടെക്നോളജിസ്റ്റായി നിയമിച്ചിരിക്കുന്നത്. ഈ മാറ്റം സംബന്ധിച്ച് ഇന്ത്യൻ വംശജനായ ഗൂഗിൾ സി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇ. ഒ സുന്ദർപിച്ചൈ ജീവനക്കാർക്ക് മെമ്മോ അയച്ചു. പുതിയ റോളിൽ പ്രഭാകർ തന്നോടൊപ്പമുണ്ടാകുമെന്ന് സുന്ദർ പിച്ചൈ തന്റെ ബ്ലോഗിൽ കുറിച്ചു.

2021-ലാണ് ഇന്ത്യക്കാരനായ പ്രഭാകർ രാഘവൻ യാഹൂവിൽ നിന്ന് ഗൂഗിളിലേക്ക് എത്തുന്നത്. ഗൂഗിൾ ആപ്സ്, ഗൂഗിൾ ക്ലൗഡ്, മാനേജിങ് എൻജിനീയറിങ്, പ്രോഡക്റ്റ്സ്, യൂസർ എക്സ്പീരിയൻസ് എന്നിവയുടെ മേൽനോട്ടം വഹിച്ച അദ്ദേഹം പിന്നീട് ജിമെയിൽ ടീമിനും നേതൃത്വം നൽകി. 2018-ൽ ഗൂഗ്ൾ സെർച്ചിന്റെ വൈസ് പ്രസിഡന്റായി ചുമതലയേറ്റ പ്രഭാകർ, മുൻകാലത്തെ എഐ പ്രോഡക്റ്റുകളായ സ്മാർട്ട് റിപ്ലെ, സ്മാർട്ട് കംപോസ് എന്നിവയ്ക്കും നേതൃത്വം നൽകിയിരുന്നു.

പ്രഭാകർ രാഘവന്റെ കീഴിൽ പ്രവർത്തിച്ച പരിചയമുള്ള നിക്ക് ഫോക്സാണ് പുതിയ സെർച്ച് മേധാവി. സെർച്ച്, പരസ്യങ്ങൾ, വാണിജ്യ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ഗൂഗിളിന്റെ നോളജ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തെ നിക്ക് നയിക്കും. എഐ മത്സരത്തിനിടെ കൂടുതൽ വേഗത്തിൽ നീങ്ങാൻ ഗൂഗിൾ ജീവനക്കാരെ പുനഃസംഘടിപ്പിക്കുന്നതിനിടയിലാണ് ഈ നേതൃതലത്തിലെ മാറ്റം വരുന്നത്.

  മനോജ് കുമാർ അന്തരിച്ചു

മൈക്രോസോഫ്റ്റ്, ഓപൺ എ. ഐ, സ്റ്റാർട്ടപ്പുകളായ പെർപ്ലെക്സിറ്റി എന്നിവയിൽ നിന്നും ഗൂഗിൾ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ഈ നിയമനം.

Story Highlights: Google appoints Indian-origin Prabhakar Raghavan as Chief Technologist, signaling continued Indian leadership in Silicon Valley.

Related Posts
ആൻഡ്രോയിഡ് 16 ബീറ്റ 3.2 അപ്ഡേറ്റ് ഗൂഗിൾ പുറത്തിറക്കി
Android 16 Beta 3.2

പിക്സൽ ഫോണുകൾക്കായുള്ള ആൻഡ്രോയിഡ് 16 ബീറ്റ 3.2 അപ്ഡേറ്റ് ഗൂഗിൾ പുറത്തിറക്കി. ബാറ്ററി Read more

ഗൂഗിളിന്റെ മെഗാ ഏറ്റെടുക്കൽ: വിസിനെ സ്വന്തമാക്കി ക്ലൗഡ് സുരക്ഷയിൽ കുതിപ്പ്
Google Mandiant Acquisition

2.77 ലക്ഷം കോടി രൂപയ്ക്ക് വിസിനെ ഏറ്റെടുത്ത് ഗൂഗിൾ. ക്ലൗഡ് സുരക്ഷ ശക്തിപ്പെടുത്താനും Read more

  വിശാഖപട്ടണത്ത് യുവതിയുടെ അമ്മയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി
ആൻഡ്രോയിഡ് 16: പുതിയ ഡിസ്പ്ലേ മാനേജ്മെന്റ് ടൂളുകളുമായി ഗൂഗിൾ
Android 16

ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് ഗൂഗിൾ പുറത്തിറക്കുന്നു. ഡിസ്പ്ലേ മാനേജ്മെന്റിനുള്ള Read more

യൂട്യൂബിന്റെ 2024 ലെ വരുമാനം: 36.2 ബില്യൺ ഡോളർ
YouTube Revenue

യൂട്യൂബിന്റെ 2024 ലെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടു. പരസ്യങ്ങളിൽ നിന്ന് മാത്രം 36.2 Read more

ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണം: ഗൂഗിളിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്
Aaradhya Bachchan

ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി സ്വീകരിച്ചതിനു Read more

ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ; 20 ശതമാനം ജീവനക്കാരെ പുറത്താക്കാൻ പദ്ധതി
Google layoffs

നിർമ്മിത ബുദ്ധി രംഗത്തെ മത്സരം നേരിടാൻ ഗൂഗിൾ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. 20 ശതമാനം Read more

ഗൂഗിൾ വീണ്ടും പിരിച്ചുവിടലുമായി; 10 ശതമാനം മുൻനിര മാനേജ്മെന്റ് തസ്തികകൾ വെട്ടിക്കുറച്ചു
Google layoffs

ഗൂഗിൾ 10 ശതമാനം മുൻനിര മാനേജ്മെന്റ് തസ്തികകൾ വെട്ടിക്കുറച്ചു. ഉൽപാദനക്ഷമത വർധിപ്പിക്കാനാണ് ഈ Read more

  യുപിഐ ഇടപാട് പരിധിയിൽ മാറ്റം: P2M പരിധി ഉയർത്താൻ ആർബിഐയുടെ അനുമതി
ഹോംവർക്കിന് സഹായം ചോദിച്ചപ്പോൾ ‘മരിക്കൂ’ എന്ന് മറുപടി; ഗൂഗിളിന്റെ ജെമിനി വിവാദത്തിൽ
Google Gemini AI controversy

ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ട് ജെമിനി വിവാദത്തിൽ. ഹോംവർക്കിന് സഹായം ചോദിച്ച ഉപയോക്താവിനോട് 'മരിക്കൂ' Read more

എഐക്ക് മനുഷ്യ ഡെവലപ്പർമാരെ മാറ്റിസ്ഥാപിക്കാനാവില്ല: ഗൂഗിൾ റിസർച്ച് മേധാവി
AI in software development

എഐക്ക് മനുഷ്യ ഡെവലപ്പർമാരെ പൂർണമായി മാറ്റിസ്ഥാപിക്കാനാവില്ലെന്ന് ഗൂഗിളിന്റെ റിസർച്ച് ഹെഡ് യോസി മാറ്റിയാസ് Read more

ഗൂഗിളിന്റെ ‘പ്രോജക്റ്റ് ജാർവിസ്’ ഡിസംബറിൽ അവതരിപ്പിക്കുന്നു; പുതിയ എഐ സാങ്കേതികവിദ്യ വരുന്നു
Project Jarvis

ഗൂഗിൾ 'പ്രോജക്റ്റ് ജാർവിസ്' എന്ന പുതിയ എഐ സംവിധാനം ഡിസംബറിൽ അവതരിപ്പിക്കും. ഇത് Read more

Leave a Comment