പടിഞ്ഞാറ്റുമുറിയിലെ പൂട്ടിയിട്ട വീട്ടിൽ നിന്ന് പതിനഞ്ച് പവൻ സ്വർണം കവർന്നു. മലപ്പുറം പടിഞ്ഞാറ്റുമുറി കൂത്രാടൻ നസീർ അഹമ്മദിന്റെ പള്ളിക്കലിലുള്ള വീട്ടിലാണ് കവർച്ച നടന്നത്. കുടുംബം വിദേശത്തായതിനാൽ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. വീട് വൃത്തിയാക്കാനെത്തിയ ആളാണ് വീടിന്റെ പൂട്ട് തകർന്ന നിലയിൽ കണ്ടെത്തിയത്.
പൂട്ട് തകർന്ന വിവരം ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് അവർ നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പതിനഞ്ച് പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നത് ഉൾപ്പെടെ വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.
Story Highlights: Fifteen sovereigns of gold jewellery were stolen from a locked house in Padinjatrumuri, Malappuram, Kerala, while the family was abroad.