കരിപ്പൂർ മുക്കൂട് മുള്ളൻ മടക്കൽ ആഷിഖിന്\u200dറെ വീട്ടിൽ നിന്ന് 1665 ഗ്രാം എംഡിഎംഎയാണ് ഡാൻസാഫ് സ്\u200cക്വാഡും കരിപ്പൂർ പോലീസും ചേർന്ന് പിടിച്ചെടുത്തത്. മറ്റൊരു കേസിൽ റിമാൻഡിലുള്ള പ്രതിക്ക് ഒമാനിൽ നിന്നും കാർഗോ പാർസൽ ലഭിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ചെറിയ പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.
\n
കരിപ്പൂർ അയനിക്കാട്ടെ വീട്ടിലേക്കാണ് കാർഗോ എത്തിയത്. കൊച്ചിയിലെ സംഘത്തിന് എംഡിഎംഎ എത്തിച്ചുകൊടുത്തിരുന്നത് ആഷിഖാണെന്നും പോലീസ് പറയുന്നു. നിലവിൽ എംഡിഎംഎ കേസിൽ എറണാകുളം മട്ടാഞ്ചേരി പൊലീസിന്\u200dറെ കസ്റ്റഡിയിലാണ് ആഷിഖ്. മലപ്പുറം പോലിസ് ആഷിഖിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അറിയിച്ചു.
\n
മറ്റൊരു സംഭവത്തിൽ, ബംഗളൂരുവിലെ കർണാടക ഗവ. കോളേജിലെ ബിസിഎ വിദ്യാർത്ഥിയായ പ്രിൻസ് സാംസൺ ലഹരിമരുന്നു കേസിൽ വയനാട് പോലീസിന്റെ പിടിയിലായി. കഴിഞ്ഞ 24 ന് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് എംഡിഎംഎ യുമായി പിടിയിലായ ഷെഫീഖ് എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം ടാൻസാനിയൻ സ്വദേശിയിലേക്ക് എത്തിയത്. സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് പ്രിൻസ് സാംസൺ എന്ന് പോലീസ് പറയുന്നു.
Story Highlights: Police seized 1.6 kg of MDMA from a house in Karipur, Malappuram.