കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ കുറവ്; പവന് 2000 രൂപ കുറഞ്ഞു

Anjana

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ സ്വർണ വിലയിൽ ഗണ്യമായ കുറവുണ്ടായി. ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതോടെയാണ് വിലയിൽ വൻ ഇടിവുണ്ടായത്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000 രൂപ കുറഞ്ഞ് 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 രൂപയായി വില താഴ്ന്നു.

സ്വർണാഭരണ വ്യാപാര മേഖലയിൽ ഈ വിലക്കുറവ് മണിക്കൂറുകൾക്കുള്ളിൽ പ്രതിഫലിച്ചു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ ആകെ 2040 രൂപയാണ് വില കുറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച 55,000 രൂപ എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭമെടുത്തതോടെ വില കുറഞ്ഞിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,495 രൂപയാണ്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 1,040 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതായി പ്രഖ്യാപിച്ചത് വിലയിൽ വലിയ വ്യത്യാസം ഉണ്ടാക്കിയിരിക്കുകയാണ്.