സ്വർണവില വീണ്ടും റെക്കോഡ് തിരുത്തി; ഒരു പവന് 56,000 രൂപ

നിവ ലേഖകൻ

Gold price record high

സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും സർവകാല റെക്കോഡ് തിരുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 56,000 രൂപയിലെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കൂടി 7,000 രൂപയായി. ഈ മാസം മാത്രം ഒരു പവന് 2,640 രൂപയാണ് വർധിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 24-ന് ഒരു പവൻ സ്വർണത്തിന് 43,960 രൂപയായിരുന്നു വില. ഒരു വർഷം കൊണ്ട് 12,040 രൂപയാണ് വർധിച്ചത്.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കിൽ അര ശതമാനം കുറച്ചതോടെയാണ് സ്വർണ വിലക്കയറ്റം തുടങ്ങിയത്. പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചതോടെ മറ്റ് നിക്ഷേപങ്ങളേക്കാൾ സുരക്ഷിതമാണെന്ന തോന്നലിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് ഡിമാൻഡ് വൻ തോതിൽ വർധിപ്പിക്കുകയാണ്.

ഇതാണ് വില പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് പോകാൻ കാരണം. സ്വർണവിലയിലെ ഈ വർധനവ് നിക്ഷേപകരെയും വിപണിയെയും സാരമായി ബാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

  സ്വർണവിലയിൽ വീണ്ടും വർധന; പവന് 67,400 രൂപ

Story Highlights: Gold price hits all-time high for second consecutive day, rising by 160 rupees per sovereign to reach 56,000 rupees

Related Posts
സ്വർണവില റെക്കോർഡ് നിലയിൽ; പവന് ₹68,080
Kerala gold price

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലെത്തി. പവന് 680 രൂപ വർധിച്ചതോടെ വില 68,080 Read more

ഇന്ത്യയുടെ വിദേശ കടം 717.9 ബില്യൺ ഡോളറായി ഉയർന്നു
external debt

2024 ഡിസംബർ അവസാനത്തോടെ ഇന്ത്യയുടെ വിദേശ കടം 717.9 ബില്യൺ ഡോളറിലെത്തി. യുഎസ് Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 66,720 രൂപ
Kerala gold price

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്ന് പവന് 66,720 രൂപയായി. ഒരു ഗ്രാമിന് 105 Read more

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
Kerala gold price

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 240 രൂപ കൂടി. Read more

സ്വർണവിലയിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവ്
gold price

കേരളത്തിൽ സ്വർണവില തുടർച്ചയായ അഞ്ചാം ദിവസവും ഇടിഞ്ഞു. പവന് 240 രൂപ കുറഞ്ഞ് Read more

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്
Gold Price

കേരളത്തിൽ ഇന്നത്തെ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 8,230 Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 65,840 രൂപ
Kerala Gold Price

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 880 രൂപ കൂടി 65,840 രൂപയായി. Read more

പാകിസ്ഥാനിൽ 80,000 കോടി രൂപയുടെ സ്വർണ്ണ നിക്ഷേപം കണ്ടെത്തി

പാകിസ്ഥാനിലെ അറ്റോക്ക് ജില്ലയിൽ വൻ സ്വർണ്ണ നിക്ഷേപം കണ്ടെത്തി. 80,000 കോടി രൂപ Read more

Leave a Comment