വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി ട്വന്റിഫോർ; 25 കുടുംബങ്ങൾക്ക് വീട് നൽകും

Anjana

Wayanad landslide relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി ട്വന്റിഫോർ രംഗത്തെത്തി. ‘എന്റെ കുടുംബം വയനാടിന് ഒപ്പം’ എന്ന പദ്ധതി ഫ്ളവേഴ്സ് ചെയർമാൻ ഗോകുലം ഗോപാലൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ട്വന്റിഫോർ കണക്ടിന്റെ ഭാഗമായി തൊഴിൽ രഹിതരായ 30 പേർക്ക് ജോലി വാഗ്ദാനം ചെയ്തതോടൊപ്പം, ആരുമില്ലാത്ത പത്ത് പേരെ ഏറ്റെടുക്കുമെന്നും ഗോകുലം ഗോപാലൻ അറിയിച്ചു. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രധാനമന്ത്രി സന്ദർശിച്ച നൈസ മോളുടെ വിദ്യാഭ്യാസ ചെലവ് നടൻ വിനോദ് കോവൂർ ഏറ്റെടുത്തു. ട്വന്റിഫോർ പ്രേക്ഷകരുടെ വയനാട് ജില്ലാ സമ്മേളനത്തിലായിരുന്നു ഈ പ്രഖ്യാപനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിപാടിയിൽ ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഇന്ത്യൻ ആർമി, കേരള പൊലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരെ ആദരിച്ചു. ഈ സംരംഭം വയനാട്ടിലെ ദുരന്തബാധിതർക്ക് പുനരധിവാസത്തിനും തൊഴിലവസരങ്ങൾക്കും വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Gokulam Gopalan announces housing and job assistance for Wayanad landslide victims

Leave a Comment