ലോകമെമ്പാടുമുള്ള ജിമെയിൽ ഉപയോക്താക്കൾക്ക് അക്കൗണ്ട് ആക്സസ് നഷ്ടപ്പെട്ടാൽ അത് എങ്ങനെ വീണ്ടെടുക്കാമെന്ന് നോക്കാം. 180 കോടിയിലധികം ഉപയോക്താക്കളുള്ള ജിമെയിലിന്, അക്കൗണ്ടിലേക്കുള്ള പ്രവേശനം നഷ്ടപ്പെടുന്നത് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പാസ്വേഡോ മറ്റ് സുരക്ഷാ വിവരങ്ങളോ നഷ്ടപ്പെട്ടാൽ അക്കൗണ്ട് എങ്ങനെ തിരിച്ചെടുക്കാമെന്ന് നോക്കാം. ഇതിനായി ഗൂഗിൾ നിരവധി റിക്കവറി ഓപ്ഷനുകൾ നൽകുന്നുണ്ട്.
ജിമെയിൽ അക്കൗണ്ട് വീണ്ടെടുക്കാൻ ഗൂഗിൾ അക്കൗണ്ട് റിക്കവറി ഓപ്ഷൻ ഉപയോഗിക്കാം. ഇതിനായി ആദ്യമായി ഗൂഗിൾ അക്കൗണ്ട് റിക്കവറി എന്ന ഓപ്ഷനിലേക്ക് പോകുക. അതിനു ശേഷം നിങ്ങളുടെ ഇമെയിൽ നൽകി ‘Next’ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫോൺ നമ്പറോ, ഇമെയിലോ ആവശ്യപ്പെടുകയാണെങ്കിൽ ‘അൾട്ടർനേറ്റീവ് റിക്കവറി ഓപ്ഷൻ’ വരുന്നതുവരെ ‘Try another way ‘ സെലക്ടു ചെയ്യുക. നിങ്ങളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യാൻ സുരക്ഷാ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ അല്ലെങ്കിൽ മുമ്പ് ഉപയോഗിച്ച ഒരു ഉപകരണം ഉപയോഗിക്കുകയോ ചെയ്യാം.
നിലവിൽ നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണിലോ, അക്കൗണ്ട് ആക്സസ് ഉള്ള കമ്പ്യൂട്ടറിലോ നിങ്ങളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യാവുന്നതാണ്. ജിമെയിൽ അക്കൗണ്ട് വീണ്ടെടുക്കാനുള്ള എളുപ്പവഴിയാണിത്. റീസന്റ് അക്കൗണ്ട് ആക്ടിവിറ്റിയിലൂടെയും ജീമെയിൽ വീണ്ടെടുക്കാൻ സാധിക്കും. ഈ രീതിയിൽ സാധ്യമല്ലെങ്കിൽ, അക്കൗണ്ട് വെരിഫൈ ചെയ്യാൻ ഗൂഗിളിന് കുറഞ്ഞത് കുറച്ച് ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാം.
അക്കൗണ്ട് വീണ്ടെടുക്കാനായി റിക്കവറി ഫോൺ നമ്പറോ അതിലേക്ക് ലിങ്കു ചെയ്തിരിക്കുന്ന ഇമെയിലോ ലഭ്യമല്ലെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. സുരക്ഷാ ലംഘനം മൂലമോ ജിമെയിലിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടാൽ നിങ്ങളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യാൻ ഗൂഗിൾ നൽകുന്ന റിക്കവറി ഓപ്ഷനുകൾ ഉപയോഗിക്കാം. ലോകത്തിലെ ഇമെയിൽ ഉപയോക്താക്കളിൽ 27 ശതമാനം പേരും ജിമെയിലിനെയാണ് ആശ്രയിക്കുന്നത്. 2004 ഏപ്രിൽ ഒന്നിനാണ് ഗൂഗിൾ ജിമെയിലിന് തുടക്കമിട്ടത്.
മറ്റൊരു വഴി എന്നത് ഗൂഗിളിന് അപ്പീൽ നൽകുക എന്നതാണ്. പ്രവർത്തനരഹിതമാക്കിയ ജിമെയിൽ അക്കൗണ്ടുകൾ വീണ്ടെടുക്കാൻ ഇത് സഹായിക്കും. ഇതിലൂടെ അക്കൗണ്ട് നിങ്ങളുടേതാണെന്ന് ഉറപ്പാക്കുന്ന ചില തെളിവുകൾ ഗൂഗിൾ ആവശ്യപ്പെടും. ഈ പ്രക്രിയ പൂർത്തിയാക്കാൻ ഏകദേശം ഒരാഴ്ച വരെ എടുത്തേക്കാം.
നിങ്ങൾ നൽകിയ വിവരങ്ങൾ ശരിയാണെങ്കിൽ നിങ്ങളുടെ അക്കൗണ്ട് തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്.
Story Highlights: ജിമെയിൽ അക്കൗണ്ടുകൾ നഷ്ടപ്പെട്ടാൽ എങ്ങനെ എളുപ്പത്തിൽ വീണ്ടെടുക്കാമെന്ന് നോക്കാം .