ജി. എം. മനുവിന്റെ ‘ദി പ്രൊട്ടക്ടർ’ ചിത്രീകരണം കാഞ്ഞങ്ങാട്ട് ആരംഭിച്ചു

നിവ ലേഖകൻ

The Protector film shooting

ജി. എം. മനു സംവിധാനം ചെയ്യുന്ന ‘ദി പ്രൊട്ടക്ടർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട്ട് ആരംഭിച്ചു. ഒക്ടോബർ പത്തൊമ്പത് ശനിയാഴ്ച ക്ലാസ്സിക്കോ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ ഈ. ചന്ദ്രശേഖരൻ നായർ എം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൽ. എ ആദ്യഭദ്രദീപം തെളിയിച്ചു. തുടർന്ന് ഫാദർ ആന്റണി തെക്കേ മുറിയിൽ സ്വിച്ചോൺ കർമ്മവും, എം. എൽ. എ ഫസ്റ്റ് ക്ലാപ്പും നൽകി.

അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്ന ഈ ചിത്രം ഹൊറർ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ഉത്തര മലബാറിലെ പുരാതനമായ ഒരു മനയിൽ അരങ്ങേറുന്ന ദുരൂഹതകളാണ് ചിത്രത്തിന്റെ പ്രമേയം. ഐരാവതക്കുഴി എന്ന ഗ്രാമത്തിലെ മനക്കൽ മനയിലാണ് കഥ നടക്കുന്നത്. ബ്രിട്ടിഷ് ഭരണകാലം മുതൽ പേരും പ്രശസ്തിയും ഉള്ള ഈ മനയെക്കുറിച്ച് നാട്ടുകാർക്കിടയിൽ പല കഥകളും പ്രചാരത്തിലുണ്ട്. ഷൈൻ ടോം ചാക്കോയാണ് സി.

ഐ. സത്യ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം ഡയാനയാണ് നായിക. തലൈവാസിൽ വിജയ്, മൊട്ടരാജേന്ദ്രൻ, സുധീർ കരമന, ശിവജി ഗുരുവായൂർ തുടങ്ങിയവരും പ്രധാന താരങ്ങളാണ്. അജേഷ് ആന്റണി, ബെപ്സൺ നോബൽ, കിരൺ രാജാ എന്നിവരുടേതാണ് തിരക്കഥ.

റോബിൻസ് അമ്പാട്ടിന്റെ ഗാനങ്ങൾക്ക് ജിനോഷ് ആന്റണി ഈണം പകർന്നിരിക്കുന്നു. രെജീഷ് രാമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും.

Story Highlights: G.M. Manu’s new horror thriller ‘The Protector’ begins filming in Kasaragod, starring Shine Tom Chacko

Related Posts
വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
BLO information theft

കാസർകോട് വനിതാ ബി.എൽ.ഒയെ ഭീഷണിപ്പെടുത്തി എസ്.ഐ.ആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയ സംഭവത്തിൽ ബി.ജെ.പി Read more

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലെന്ന് ഫിലിം ചേംബർ
Malayalam cinema crisis

മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി Read more

ബലാത്സംഗക്കേസ്: ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ കാസർഗോഡെത്തിയെന്ന് സൂചന
Rahul Mamkoottathil case

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എട്ട് ദിവസമായി ഒളിവിലായിരുന്ന ശേഷം കാസർഗോഡ് Read more

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എട്ടുപേർ അറസ്റ്റിൽ
Kasaragod hospital clash

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിലെ സംഘങ്ങളാണ് Read more

2025-ൽ IMDB പട്ടികയിൽ തിളങ്ങി മലയാള സിനിമ: പൃഥ്വിരാജും കല്യാണിയും നേട്ടങ്ങളിൽ
Malayalam cinema achievements

2025-ൽ മലയാള സിനിമ IMDB ലിസ്റ്റിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. പൃഥ്വിരാജ്, ഡൊമനിക് Read more

കാഞ്ഞങ്ങാട്ട് വൈദ്യുത കമ്പി പൊട്ടിവീണ് കർഷകൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിക്കെതിരെ പരാതി
Kasaragod electric shock death

കാസർഗോഡ് കാഞ്ഞങ്ങാട്ട് വൈദ്യുത കമ്പി പൊട്ടിവീണ് കർഷകൻ ഷോക്കേറ്റ് മരിച്ചു. ചെമ്മട്ടംവയൽ സ്വദേശി Read more

വേണുവിന്റെ അമ്മ ബി. സരസ്വതി അമ്മ അന്തരിച്ചു
Venu's mother death

പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന്റെ മാതാവ് ബി. സരസ്വതി അമ്മ (89) അന്തരിച്ചു. Read more

സിനിമ കണ്ടിട്ട് ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അവർക്ക് വട്ടാണ്: ശ്രീനാഥ് ഭാസി
movie responsibility

സിനിമയെ സിനിമയായി മാത്രം കാണണമെന്നും, സിനിമ കണ്ട ശേഷം പ്രേക്ഷകർ ചെയ്യുന്ന കാര്യങ്ങൾക്ക് Read more

60 ലക്ഷം ബജറ്റിൽ 5 കോടി കളക്ഷൻ; കിലുക്കം സിനിമയുടെ കഥയിങ്ങനെ…
Malayalam movie Kilukkam

1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ Read more

എക്കോ vs വിലായത്ത് ബുദ്ധ: ബോക്സ് ഓഫീസിൽ ആര് മുന്നിൽ?
Box office collection

2025 നവംബർ 21-ന് റിലീസ് ചെയ്ത ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയും Read more

Leave a Comment