10 ഇനം മത്സ്യങ്ങളുടെ ആഗോള സർട്ടിഫിക്കേഷൻ അവസാന ഘട്ടത്തിലേക്ക്

നിവ ലേഖകൻ

global fish certification

ഇന്ത്യയിലെ 10 മത്സ്യ-ചെമ്മീൻ ഇനങ്ങളുടെ ആഗോള സർട്ടിഫിക്കേഷൻ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടെ സമുദ്രോത്പന്നങ്ങൾക്ക് വിദേശ വിപണിയിൽ കൂടുതൽ സ്വീകാര്യത നേടാനാകും. കൂടാതെ, സുസ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്താൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്ട്) തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സർട്ടിഫിക്കേഷൻ നടപടികൾ മുന്നോട്ട് പോകുന്നത്. അമിത മത്സ്യബന്ധനം കുറച്ച് മത്സ്യമേഖലയിൽ സുസ്ഥിര രീതികൾ നടപ്പിലാക്കാൻ ഇത്തരം സർട്ടിഫിക്കേഷനുകൾ സഹായിക്കും. മറൈൻ സ്റ്റിവാർഡ്ഷിപ്പ് കൗൺസിൽ (എം എസ് സി) സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികളാണ് ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നത്.

അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ലഭിക്കുന്നതിലൂടെ സമുദ്രോത്പന്നങ്ങൾക്ക് വിദേശ വിപണിയിൽ കൂടുതൽ സ്വീകാര്യത കൈവരും. സീഫുഡ് എക്സ്പോർട്ടേർസ് അസോസിയേഷനനുമടങ്ങുന്ന വിവിധ ഏജൻസികൾ ഇതിന് പിന്തുണ നൽകുന്നുണ്ട്. വിദേശ ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത ലഭിച്ചാൽ അമേരിക്കയുടെ തീരുവ ഭീഷണി മറികടക്കാൻ സാധിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ.

ഭാവിയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനും സർട്ടിഫിക്കേഷൻ നേടുന്നതിനും ഫണ്ട് കണ്ടെത്താൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് സീനിയർ ഉദ്യോഗസ്ഥൻ ഡോ. നീലേഷ് പവാർ അറിയിച്ചു. പ്രധാനമന്ത്രി മത്സ്യസമ്പദ യോജന രണ്ടാം ഘട്ടത്തിലാണ് ഇതിനായുള്ള പണം വകയിരുത്തുക. സർട്ടിഫിക്കേഷന് ആവശ്യമായ ഗവേഷണം, വിലയിരുത്തൽ തുടങ്ങിയവ നടത്തുന്നതിനുള്ള സാമ്പത്തിക ചിലവുകൾക്കായാണ് ഈ തുക ഉപയോഗിക്കുക.

കൂടാതെ, ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട്, നീരാളി തുടങ്ങിയ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങളുടെ ശാസ്ത്രീയ വിലയിരുത്തലുകൾ ഉടൻ പൂർത്തിയാക്കും. സുസ്ഥിര സർട്ടിഫിക്കേഷന് ആവശ്യമായ ഗവേഷണങ്ങൾ നടത്തുന്നതിന് സിഎംഎഫ്ആർഐ തയ്യാറാണെന്ന് ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് വ്യക്തമാക്കി.

എംഎസ്സി സർട്ടിഫൈഡ് സമുദ്രോൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണികളിൽ 30% വരെ വില കൂടുതൽ ലഭിക്കുമെന്നും ഇത് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സാധ്യത വർദ്ധിപ്പിക്കുമെന്നും എം എസ് സി ഇന്ത്യ കൺസൽട്ടന്റ് ഡോ രഞ്ജിത് ശുശീലൻ അഭിപ്രായപ്പെട്ടു. എം എസ് സിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story Highlights: India’s 10 fish and shrimp species are in the final stages of global certification, potentially increasing export value and sustainability.

Related Posts