2024ന്റെ തുടക്കത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ ഒരു ചെറിയ സിനിമ, അതിന്റെ പാൻ ഇന്ത്യൻ സ്വീകാര്യതയിലൂടെ വലിയ വിജയം നേടി. ഇന്ത്യൻ സിനിമയിലെ പ്രമുഖർ പോലും അഭിനന്ദിച്ച ഈ ചിത്രം നസ്ലിൻ-മമത ജോഡി അഭിനയിച്ച ‘പ്രേമലു’ ആയിരുന്നു. ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകൻ ഗിരീഷ് എഡിയാണ് ഈ ചിത്രവും ഒരുക്കിയത്. മലയാളികളെയും ബോക്സോഫീസിനെയും ഒരുപോലെ ആകർഷിച്ച ഗിരീഷ് എഡി, ഇപ്പോൾ തന്റെ വിജയാനന്തര യാത്രകൾക്കായി 43 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു കാർ സ്വന്തമാക്കിയിരിക്കുന്നു.
ബിഎംഡബ്ല്യുവിന്റെ 2 സീരീസ് മോഡലാണ് ഇനി സംവിധായകന്റെ യാത്രകൾക്ക് കൂട്ടാകുന്നത്. ബിഎംഡബ്ല്യുവിന്റെ ഔദ്യോഗിക ഡീലർഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് അദ്ദേഹം വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചത്. 43.90 ലക്ഷം രൂപ മുതലാണ് ഈ സെഡാന്റെ വില ആരംഭിക്കുന്നത്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ നാലു വാതിലുള്ള കാർ ശ്രേണിയിലെ ഏറ്റവും ചെറിയ മോഡലാണ് 2 സീരീസ് ഗ്രാൻ കൂപ്പെ.
ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന 2 സീരീസിന്റെ പ്ലാറ്റ്ഫോമും മറ്റും എസ്യുവിയായ എക്സ് വണ്ണിൽ നിന്നാണു ബിഎംഡബ്ല്യു സ്വീകരിച്ചിരിക്കുന്നത്. 2.0 ലീറ്റർ ഡീസൽ എൻജിനു 188 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും ഉല്പാദിപ്പിക്കാൻ കഴിയും. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്സാണ് വാഹനത്തിനുള്ളത്. 2.0 പെട്രോൾ എൻജിനാണെങ്കിൽ 177 ബിഎച്ച്പി പവറും 280 എൻഎം ടോർക്കും ലഭിക്കും. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിനുള്ളത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ ആഡംബര വാഹനത്തിനു 7.1 സെക്കൻഡുകൾ മാത്രം മതിയാകും.
Story Highlights: Malayalam film director Girish AD purchases a BMW 2 Series Gran Coupe worth 43 lakhs after the success of his recent film ‘Premalu’.