ഫെബ്രുവരി 21ന് റിലീസ് ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ആദ്യ വീഡിയോ ഗാനം ‘മനമേ ആലോലം’ ട്രെൻഡിംഗിലാണ്. കപിൽ കപിലനും ശക്തി ശ്രീ ഗോപാലനും ചേർന്ന് ആലപിച്ച ഈ മെലഡി ഗാനം മനോഹരമായ ഈണവും വരികളും കൊണ്ട് ശ്രദ്ധേയമാണ്. മനു മഞ്ജിത്ത് രചിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സാം സി എസ് ആണ്. ആശിർവാദ് സിനിമാസ് ആണ് ചിത്രത്തിന്റെ കേരള വിതരണം നിർവഹിക്കുന്നത്.
‘ഗെറ്റ് സെറ്റ് ബേബി’ ഒരു പൂർണ്ണ കുടുംബ ചിത്രമായി ഒരുക്കിയിരിക്കുന്നതാണെന്ന് പ്രൊമോഷണൽ വീഡിയോകളും സൂചിപ്പിക്കുന്നു. ഐവിഎഫ് സ്പെഷ്യലിസ്റ്റായ ഒരു ഡോക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അവ പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും ചിത്രം രസകരമായി അവതരിപ്പിക്കുന്നു. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിഖില വിമൽ ആണ് നായിക.
ആധുനിക ജീവിതത്തിലെ സന്തോഷങ്ങളും സംഭവങ്ങളും വൈകാരിക നിമിഷങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനം നൽകുന്ന ഒരു ടോട്ടൽ ഫാമിലി എന്റർടെയ്നറാണ് ‘ഗെറ്റ് സെറ്റ് ബേബി’ എന്നാണ് പ്രതീക്ഷിക്കുന്നത്. സ്കന്ദ സിനിമാസും കിംഗ്സ്മെന്റ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാണ്. ‘ഗെറ്റ് സെറ്റ് ബേബി’ അവരുടെ ആദ്യ സംരംഭമാണ്.
ചിത്രത്തിൽ ചെമ്പൻ വിനോദ്, ജോണി അന്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവലി മേരി, ഗംഗ മീര തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. സൂപ്പർഹിറ്റ് ചിത്രം RDX-ന് ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
വൈ.വി. രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സഹനിർമ്മാതാക്കൾ: പരിധി ഖാൻഡൽവാൾ, അഡ്വ. സ്മിത നായർ, സാം ജോർജ്. എഡിറ്റിംഗ്: അർജുൻ ബെൻ. പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കെ ജോർജ്. വസ്ത്രാലങ്കാരം: സമീറ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ. പ്രമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ വി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ. മേക്കപ്പ്: ജിതേഷ് പൊയ്യ. സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ. സൗണ്ട് മിക്സ്: വിഷ്ണു പി സി. സ്റ്റിൽസ്: ബിജിത് ധർമ്മടം. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്.
Story Highlights: The first video song from Unni Mukundan’s upcoming movie ‘Get Set Baby’ is trending.