ഡോളർ പിന്തുണയുള്ള ഡിജിറ്റൽ കറൻസിയുമായി ട്രംപ്;GENIUS ആക്ട് നിലവിൽ

GENIUS Act

ട്രംപിന്റെ ഒപ്പോടെ ഡോളർ പിന്തുണയുള്ള ഡിജിറ്റൽ കറൻസി യാഥാർഥ്യമാകുന്നു. ഗൈഡിങ് ആൻഡ് എസ്റ്റാബ്ലിഷിങ് നാഷണൽ ഇന്നോവേഷൻ ഫോർ യു എസ് സ്റ്റേബിൾ കോയിൻസ് ആക്ട് അഥവാ ജീനിയസ് ആക്ട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നിയമത്തിനാണ് ട്രംപ് അംഗീകാരം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത് 2025 ജൂലൈ 18 വെള്ളിയാഴ്ച പേയ്മെന്റ് സ്റ്റേബിൾകോയിനുകൾക്കായുള്ള നിയമങ്ങൾ രൂപീകരിക്കുന്ന S.1582 എന്ന ജീനിയസ് ആക്ടിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു എന്നാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ നിയമം അമേരിക്കയെ സാമ്പത്തിക-സാങ്കേതിക രംഗത്ത് മുൻപന്തിയിൽ എത്തിക്കുമെന്നും ട്രംപ് പ്രസ്താവിച്ചു. ഡോളർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കറൻസികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്ക് ഈ നിയമം തുടക്കം കുറിക്കും. വർഷങ്ങളായി ക്രിപ്റ്റോ സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാസങ്ങൾക്കും ഈ നിയമം മൂലം അവസാനമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് എക്സിൽ പങ്കുവെച്ചതിങ്ങനെ, ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിലൂന്നിയുള്ള പുതിയ തലമുറയിലെ ഇടപാടുകൾക്ക് ഡോളർ നേതൃത്വം നൽകും.

  ട്രംപിന് ഫിഫയുടെ സമാധാന പുരസ്കാരം

പേയ്മെന്റ് സ്റ്റേബിൾകോയിനുകൾക്ക് പ്രോത്സാഹനം നൽകുന്നതോടൊപ്പം തന്നെ കേന്ദ്ര ബാങ്കിന്റെ ഡിജിറ്റൽ കറൻസി എന്ന ആശയത്തെ താൻ എതിർക്കുന്നുവെന്ന് ട്രംപ് ആവർത്തിച്ചു. ജീനിയസ് ആക്ടിന് പിന്നാലെ മറ്റ് രണ്ട് ക്രിപ്റ്റോ ആക്ടുകളായ ക്ലാരിറ്റി ആക്ടും ആന്റി-CBDC സർവയലൻസ് സ്റ്റേറ്റ് ആക്ടും സെനറ്റിലുണ്ട്.

ജീനിയസ് ആക്ടിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പേയ്മെന്റ് സ്റ്റേബിൾ കോയിനുകളുടെ സ്ഥാനമുറപ്പിക്കുന്നതാണ് ഈ നിയമം, ഇത് ചാഞ്ചാട്ടം കുറയ്ക്കുകയും വേഗത്തിൽ സെറ്റിൽമെന്റ് സാധ്യമാക്കുകയും ഉയർന്ന ലിക്വിഡിറ്റി ഉറപ്പാക്കുകയും ചെയ്യുന്നു.

ഈ നിയമം ആർക്കൊക്കെ പേയ്മെന്റ് സ്റ്റേബിൾകോയിനുകൾ പുറത്തിറക്കാമെന്ന് വ്യക്തമാക്കുന്നു. കൂടാതെ ഉപഭോക്തൃ സംരക്ഷണത്തിനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുന്നു.

ഡോളറിന്റെ അപ്രമാദിത്യം നിലനിർത്തിക്കൊണ്ടുള്ള നൂതനാശയങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതും ഈ നിയമത്തിന്റെ ലക്ഷ്യമാണ്. ക്രിപ്റ്റോ കറൻസികൾക്ക് നിയമപരമായ ചട്ടക്കൂട് നൽകുന്നതിലൂടെ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

story_highlight:ട്രംപിന്റെ ഒപ്പോടെ ഡോളർ പിന്തുണയുള്ള ഡിജിറ്റൽ കറൻസി യാഥാർഥ്യമാകുന്നു.

Related Posts
ട്രംപിന് ഫിഫയുടെ സമാധാന പുരസ്കാരം
FIFA Peace Prize

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രഥമ ഫിഫ സമാധാന പുരസ്കാരം. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും Read more

  ബൈഡന്റെ 92% എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുമെന്ന് ട്രംപ്
രാജ്യം വിടാൻ മഡൂറോയോട് ട്രംപ്; അന്ത്യശാസനം നിരസിച്ച് മഡൂറോ
Maduro Donald Trump

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാൻ ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. Read more

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി ട്രംപ്; സൈനിക നീക്കത്തിന് മുന്നൊരുക്കമെന്ന് വിലയിരുത്തൽ
Venezuelan airspace closed

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി പ്രഖ്യാപിച്ചു. മയക്കുമരുന്ന് കടത്ത് Read more

ബൈഡന്റെ 92% എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുമെന്ന് ട്രംപ്
executive orders

ജോ ബൈഡൻ ഒപ്പിട്ട 92 ശതമാനം എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുമെന്ന് ഡൊണാൾഡ് ട്രംപ്. Read more

ജി 20 അധ്യക്ഷസ്ഥാനം കൈമാറാത്തതിന് ദക്ഷിണാഫ്രിക്കയെ വിലക്കി ട്രംപ്; സഹായം നിർത്തി
South Africa G20 Summit

ജി 20 അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടപടിയുമായി ട്രംപ്. 2026-ൽ Read more

റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യത; യുഎസ് സമാധാന പദ്ധതിക്ക് അംഗീകാരം
US peace plan

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുഎസ് Read more

  ജി 20 അധ്യക്ഷസ്ഥാനം കൈമാറാത്തതിന് ദക്ഷിണാഫ്രിക്കയെ വിലക്കി ട്രംപ്; സഹായം നിർത്തി
യുക്രൈൻ സമാധാന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ രാജ്യങ്ങൾ
Ukraine peace plan

അമേരിക്ക മുന്നോട്ടുവെച്ച 28 ഇന യുക്രൈൻ സമാധാന പദ്ധതിയിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ മാറ്റങ്ങൾ Read more

ജി 20 ഉച്ചകോടിയില് ട്രംപിനെ പരിഹസിച്ച് ലുല ഡ സില്വ
G20 summit Lula Trump

ജി 20 ഉച്ചകോടിയില് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പങ്കാളിത്തമില്ലാത്തതിനെ ബ്രസീലിയന് പ്രസിഡന്റ് Read more

ട്രംപിനെ ഫാസിസ്റ്റ് എന്ന് ആവർത്തിച്ച് ന്യൂയോർക്ക് മേയർ
Donald Trump Fascist

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫാസിസ്റ്റ് എന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി Read more

യുക്രെയ്ൻ സമാധാന പദ്ധതി അന്തിമമല്ലെന്ന് ട്രംപ്; ഇന്ന് ജനീവയിൽ നിർണായക ചർച്ച
Ukraine peace plan

റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ട് വെച്ച 28 ഇന Read more