കണ്ണൂർ◾: ഗാന്ധിജയന്തി ദിനത്തിൽ (ഒക്ടോബർ 2) കെപിസിസിയുടെ നേതൃത്വത്തിൽ ഗാസയിലെ വംശഹത്യക്കിരയാകുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സദസ്സുകൾ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഈ ഐക്യദാർഢ്യ സദസ്സുകൾ ‘മാനിഷാദ’ എന്ന പേരിൽ സംഘടിപ്പിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കെപിസിസിയിൽ രാവിലെ 10 മണിക്ക് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടക്കും. വൈകുന്നേരം 5 മണിക്ക് നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന ഐക്യദാർഢ്യ സദസ്സുകളിൽ സാമൂഹിക, സാംസ്കാരിക, കലാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
Story Highlights: Congress to organize Gaza solidarity rallies in October 2