ഗസ്സയിലെ സംഘര്ഷം അവസാനിപ്പിക്കാന് അമേരിക്കയുടെ പുതിയ നീക്കം. ഗസ്സയില് ഇസ്രായേല് നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനായി 20 നിര്ദ്ദേശങ്ങളടങ്ങിയ സമാധാന കരാറുമായി അമേരിക്ക രംഗത്ത്. യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവും തമ്മില് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. കരാറിന് നെതന്യാഹുവും പിന്തുണ അറിയിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസില് നടന്ന ചര്ച്ചയിലാണ് അമേരിക്ക 20 നിര്ദ്ദേശങ്ങളടങ്ങിയ കരാര് മുന്നോട്ട് വെച്ചത്. ഈ കരാറിലെ പ്രധാന നിര്ദ്ദേശങ്ങള് ഇവയാണ്: 72 മണിക്കൂറിനകം ഹമാസ് ബന്ദികളെ വിട്ടയക്കണം, ഹമാസ് ബന്ദികളെ വിട്ടയച്ചാല് ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രായേലും മോചിപ്പിക്കും. സമാധാന കരാര് ഹമാസ് അംഗീകരിച്ചില്ലെങ്കില് ബെഞ്ചമിന് നെതന്യാഹുവിന് ഇഷ്ടം പോലെ പ്രവര്ത്തിക്കാമെന്ന് ട്രംപ് പറഞ്ഞതായി റിപ്പോര്ട്ടുണ്ട്.
ഗസ്സയെ സൈനിക മുക്തമാക്കുന്നതിനും ഹമാസിനെ നിരായുധീകരിക്കുന്നതിനും ഉള്ള നടപടികള് സ്വീകരിക്കും. ഇതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേല് സൈന്യം ഗസ്സയില് നിന്ന് പിന്മാറുമെന്നും ബെഞ്ചമിന് നെതന്യാഹു അറിയിച്ചു. അമേരിക്ക മുന്നോട്ടുവെച്ച നിര്ദ്ദേശങ്ങള് അംഗീകരിക്കുന്നതായി നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ പദ്ധതി ഹമാസ് നിരസിച്ചാൽ ഹമാസിൻ്റെ ഭീഷണി ഇല്ലാതാക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ നേതാക്കൾ അറിയിച്ചു.
ഗസ്സയുടെ പുനര്നിര്മ്മാണത്തിന് ഒരു ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. തന്റെ അധ്യക്ഷതയിലായിരിക്കും സമിതി പ്രവര്ത്തിക്കുകയെന്നും ട്രംപ് കൂട്ടിച്ചേര്ത്തു. ഈ സമിതിയില് മുന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര് അംഗമാകുമെന്നും മറ്റ് അംഗങ്ങളുടെ പേരുകള് അടുത്ത ദിവസങ്ങളില് പ്രഖ്യാപിക്കുമെന്നും ഡൊണാള്ഡ് ട്രംപ് അറിയിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയുടെ നിർദ്ദേശങ്ങളെ പിന്തുണച്ചു. ഹമാസ് ഈ കരാർ അംഗീകരിക്കുമോ എന്ന ആകാംഷയിലാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
ഹമാസ് വെടിനിർത്തൽ കരാർ നിരസിക്കുകയാണെങ്കിൽ, ഹമാസിൻ്റെ ഭീഷണി ഇല്ലാതാക്കാൻ ഇസ്രായേലിന് എല്ലാ അവകാശവുമുണ്ടെന്ന് നേതാക്കൾ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Story Highlights: US President Donald Trump and Israeli Prime Minister Benjamin Netanyahu have agreed to a new Gaza peace plan with 20 proposals to end the conflict.