ഗസയിൽ പലായനം ചെയ്യുന്നവർക്കായി താൽക്കാലിക പാത തുറന്ന് ഇസ്രായേൽ; ആക്രമണം തുടരുന്നു

നിവ ലേഖകൻ

Gaza Israel conflict

ഗസ◾: വടക്കൻ ഗസയിൽ നിന്ന് തെക്കൻ ഗസയിലേക്ക് പലായനം ചെയ്യുന്നവർക്കായി ഇസ്രായേൽ താൽക്കാലിക പാത തുറന്നു. അതേസമയം ഗസ പിടിച്ചെടുക്കുന്നതിന് ഇസ്രായേലിന്റെ കരയാക്രമണവും കനത്ത ബോംബാക്രമണവും തുടരുകയാണ്. സല അൽ ദിൻ തെരുവിലൂടെയുള്ള ഗതാഗത പാത 48 മണിക്കൂർ നേരത്തേക്കാണ് തുറന്നത്. ഗസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വടക്കൻ ഗസയിൽ നിന്ന് ജനങ്ങൾ കൂട്ട പലായനം നടത്തുകയാണ്. ഇതിന് പിന്നാലെയാണ് പലായനം ചെയ്യുന്നവർക്കായി ഇസ്രായേൽ പുതിയ പാത തുറന്നത്. തെക്കൻ ഗസയിലെ അൽ മവാസിയിലേക്കാണ് ആളുകൾ നീങ്ങുന്നത്. ഇന്നലെ മാത്രം രണ്ട് ലക്ഷം പേരാണ് ഗസ സിറ്റി വിട്ടത്.

നേരത്തെ അൽ റാഷിദ് തീരദേശ പാത മാത്രമായിരുന്നു പലായനത്തിനായി തുറന്നിരുന്നത്. എന്നാൽ അൽ റാഷിദ് പാതയിലൂടെയുള്ള ജനങ്ങളുടെ തിരക്ക് അന്താരാഷ്ട്ര വിമർശനങ്ങൾക്കടക്കം വഴിവെച്ചിരുന്നു. എൺപതോളം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. കൂടാതെ നെഗേവ് മരുഭൂമി പ്രദേശത്തെ അൽ സിർ ഗ്രാമത്തിലെ 40 വീടുകൾ ഇസ്രായേൽ തകർത്തു.

ഗസയിലെ ആശുപത്രികളിലേക്ക് ഇന്ധനമെത്തിക്കാനുള്ള ലോകാരോഗ്യസംഘടനയുടെ നീക്കവും ഇസ്രായേൽ തടഞ്ഞു. ഇതോടെ ആരോഗ്യസേവനങ്ങൾ പൂർണമായും നിശ്ചലമാകുമെന്നാണ് ഗസ ആരോഗ്യമന്ത്രാലയം പറയുന്നത്. ആശുപത്രികളിലേക്കുള്ള ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇന്ധനമാണ് തടഞ്ഞത്.

അതേസമയം ഗസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന യുഎൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇസ്രായേൽ തള്ളി. കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിങ്ങിന്റെ ഭാഗമായി എത്തിയ ബ്രിട്ടീഷ് എംപിമാരെ വെസ്റ്റ് ബാങ്കിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ അനുവദിച്ചില്ല.

ആക്രമണത്തിന് പിന്നാലെ വടക്കൻ ഗസയിൽ നിന്ന് ജനങ്ങൾ കൂട്ടപലായനം നടത്തുകയാണ്. ഗസ പിടിച്ചെടുക്കുന്നതിന് ഇസ്രായേലിന്റെ കരയാക്രമണവും കനത്ത ബോംബാക്രമണവും തുടരുകയാണ്.

story_highlight:Israel opens temporary crossing for 48 hours for Gaza evacuees

Related Posts
ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; ഹിസ്ബുല്ല കമാൻഡർ അടക്കം 5 പേർ കൊല്ലപ്പെട്ടു
Hezbollah commander killed

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ Read more

ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം; 28 മരണം
Gaza Israeli airstrikes

ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെടുകയും 77 പേർക്ക് പരിക്കേൽക്കുകയും Read more

ട്രംപിന്റെ ഗസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം
Gaza peace plan

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം. Read more

ഗസ്സ സിറ്റി പൂർണ്ണമായി നശിച്ചു; നവജാത ശിശുക്കളുടെ മരണനിരക്ക് 50 ശതമാനം: ഡോക്ടർ എസ്.എസ്. സന്തോഷ് കുമാർ
Gaza city destroyed

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഗസ്സയിൽ സേവനമനുഷ്ഠിച്ച മലയാളി ഡോക്ടർ എസ്.എസ്. സന്തോഷ് കുമാർ ഗസ്സയിലെ Read more

പലസ്തീൻ തടവുകാരുടെ 30 മൃതദേഹങ്ങൾ ഗസ്സയ്ക്ക് കൈമാറി ഇസ്രായേൽ
Israel Gaza bodies

ഇസ്രായേൽ 30 പലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ ഗസ്സയ്ക്ക് കൈമാറി. മൃതദേഹങ്ങളിൽ പീഡനത്തിന്റെ ലക്ഷണങ്ങൾ Read more

ഫ്രഷ് കട്ട് സംഘർഷം: ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് ഉടമ സുജീഷ് കൊളത്തോടി
Fresh Cut conflict

കോഴിക്കോട് ഫ്രഷ് കട്ട് സ്ഥാപനത്തിലെ സംഘർഷത്തിൽ ഗൂഢാലോചനയുണ്ടെന്ന് ഉടമ സുജീഷ് കൊളത്തോടി.സ്ഥാപനം മാറ്റുന്നതിനെക്കുറിച്ച് Read more

ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 18 പലസ്തീനികൾ കൊല്ലപ്പെട്ടു
Israeli attack on Gaza

ഗസ്സയിൽ ഇസ്രായേൽ നടത്തിയ കനത്ത ആക്രമണത്തിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് വെടിനിർത്തൽ Read more

സമാധാന കരാർ ലംഘിച്ച് ഇസ്രായേൽ; ഗാസയിൽ വീണ്ടും ആക്രമണം
Israel Gaza conflict

സമാധാന കരാർ ലംഘിച്ച് ഇസ്രായേൽ ഗാസയിൽ വീണ്ടും ആക്രമണം ആരംഭിച്ചു. ബന്ദികളുടെ മൃതദേഹം Read more

ഗസ്സ പുനർനിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്
Rebuild Gaza

ഗസ്സയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് Read more

ഇസ്രയേൽ വെടിനിർത്തൽ ലംഘിക്കുന്നു; ഗസ്സയിൽ വംശഹത്യ നടത്തിയെന്ന് ഖത്തർ അമീർ
Israeli ceasefire violations

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി Read more