പരാതി നൽകിയാൽ അവസരം കുറയുമെന്ന് ഗായത്രി രഘുറാം; വിശാലിന്റെ പ്രസ്താവനയ്ക്ക് മറുപടി

Anjana

Gayathri Raghuram Hema Committee Report

പരാതി നൽകിയാൽ സിനിമയിൽ അവസരം കുറയുമെന്ന് നടി ഗായത്രി രഘുറാം 24നോട് വെളിപ്പെടുത്തി. മോശമായി പെരുമാറുന്നവരെ ചെരുപ്പൂരി അടിക്കുകയല്ല വേണ്ടതെന്നും, മറിച്ച് മോശമായി പെരുമാറില്ലെന്ന് ആണുങ്ങൾ തന്നെ തീരുമാനിക്കണമെന്നും അവർ വ്യക്തമാക്കി. തമിഴ് സിനിമയിലും മാറ്റങ്ങൾ വേണമെന്ന് ഗായത്രി രഘുറാം ആവശ്യപ്പെട്ടു.

തമിഴ് നടനും നിർമാതാവുമായ വിശാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഗായത്രി രഘുറാം രംഗത്തെത്തിയത്. പീഡിപ്പിക്കപ്പെട്ടാലും എല്ലാം സഹിച്ച് നിൽക്കുന്നവരാണ് ഏറെയുമെന്നും, സമിതികൾ കൊണ്ട് മാത്രം കാര്യമില്ലെന്നും അവർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രധാനപ്പെട്ടതാണെന്നും നടി ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയരുകയും കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിശാൽ പ്രതികരിച്ചത്. മോശമായി പെരുമാറി എന്ന് പറയുന്നവർ ഭ്രാന്തന്മാരാണെന്നും, നിയമം കൃത്യമായി നിലകൊണ്ടാലേ ഇത്തരം ആളുകൾക്ക് ഭയം വരൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലേതുപോലെ തമിഴ്നാട്ടിലും കമ്മിറ്റി രൂപീകരിക്കുമെന്നും വിശാൽ വ്യക്തമാക്കി.

Story Highlights: Actress Gayathri Raghuram responds to Vishal’s comments on Hema Committee Report

Leave a Comment