ഉത്തർപ്രദേശിലെ പ്രേംപുര് റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയ സംഭവം വലിയ ദുരന്തം ഒഴിവാക്കി. കാൺപുരിൽനിന്നും പ്രയാഗ്രാജിലേക്ക് പോകുകയായിരുന്ന ചരക്കുതീവണ്ടിയുടെ ലോക്കോ പൈലറ്റാണ് പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 5.50 ഓടെയാണ് സംഭവമുണ്ടായത്. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് തീവണ്ടി നിർത്തി. തുടർന്ന് റെയിൽവേ അധികൃതർ സ്ഥലത്തെത്തി സിലിണ്ടർ നീക്കം ചെയ്തു.
ട്രാക്കിൽനിന്നും കണ്ടെത്തിയത് അഞ്ച് ലിറ്റർ കാലിയായ സിലിണ്ടറാണ് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണ്.
മുൻപ് പ്രയാഗ്രാജ് – ഭിവാനി കാളിന്ദി എക്സ്പ്രസിനു മുന്നിലും ഇതേ രീതിയിലുള്ള സിലിണ്ടറുകൾ കണ്ടെത്തിയിരുന്നു. പ്രയാഗ്രാജിൽനിന്ന് ഹരിയാനയിലെ കളിന്ദിയിലേക്ക് പുറപ്പെട്ട ട്രെയിൻ കാൺപുരിൽ മുദേരി ഗ്രാമത്തിലെത്തിയപ്പോൾ ഒരു ഗ്യാസ് സിലിണ്ടർ പാളത്തിൽ ഇരിക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടു. അന്നും ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.
Story Highlights: A potential disaster was averted when a gas cylinder was found on railway tracks near Prempur station in Uttar Pradesh, thanks to the timely intervention of a loco pilot.