കോഴിക്കോട് സിപിഐഎം നേതാവിനെതിരെ കോഴ ആരോപണം; പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കൈപ്പറ്റിയെന്ന് പരാതി

Anjana

കോഴിക്കോട് നഗരത്തിലെ സിപിഐഎം യുവജന നേതാവും ഏരിയാ കമ്മിറ്റി അംഗവുമായ ഒരു നേതാവിനെതിരെ ഗുരുതരമായ ആരോപണം ഉയർന്നിരിക്കുകയാണ്. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതി. 60 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും, ആദ്യ ഘട്ടമായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു.

ഈ സംഭവത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഇടപെട്ടു. പാർട്ടിയോട് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം രംഗത്തെത്തി. സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തിയതായും, പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതിയിൽ പറയുന്നു. എന്നാൽ സിപിഐഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പണം നൽകിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. തുടർന്ന് ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിർത്തിയെങ്കിലും അതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആൾ പാർട്ടിക്ക് പരാതി നൽകിയത്.