Headlines

Sports, World

പാരീസ് ഒളിമ്പിക്സിന് തൊട്ടുമുമ്പ് ഫ്രാൻസിൽ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം; നിരവധി സർവീസുകൾ റദ്ദാക്കി

പാരീസ് ഒളിമ്പിക്സിന് തൊട്ടുമുമ്പ് ഫ്രാൻസിൽ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം; നിരവധി സർവീസുകൾ റദ്ദാക്കി

പാരിസിൽ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകൾ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും പല ട്രെയിനുകളും വഴിതിരിച്ച് വിടുകയും ചെയ്തു. വടക്ക് കിഴക്കൻ റെയിൽ സർവീസുകളെയാണ് ആക്രമണം കൂടുതൽ ബാധിച്ചത്. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ വീക്ഷിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് ഗതാഗതമന്ത്രി രംഗത്തെത്തുകയും യാത്രകൾ മാറ്റിവെക്കാൻ നിർദേശം നൽകുകയും ചെയ്തു. ട്രെയിൻ നെറ്റ്‌വർക്കിനെ തളർത്തുന്നതിനുള്ള ആക്രമണമാണിതെന്ന് എസ്എൻസിഎഫ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. നിരവധി റൂട്ടുകൾ റദ്ദാക്കേണ്ടിവരുമെന്നും അറ്റകുറ്റപ്പണികൾ സമയമെടുക്കുമെന്നും എസ്എൻസിഎഫ് കൂട്ടിച്ചേർത്തു.

7,500 അത്‌ലറ്റുകളും 300,000 കാണികളും വിഐപികളും പങ്കെടുക്കുന്ന പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് ഈ ആക്രമണമുണ്ടായത്. ഇത് ഒളിമ്പിക്സ് ചടങ്ങുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഫ്രഞ്ച് അധികൃതർ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം

Related posts