വിവാദ സോഷ്യൽ മീഡിയ പോസ്റ്റ്: ഒസാമ ബിൻ ലാദന്റെ മകനോട് രാജ്യം വിടാൻ ഫ്രാൻസ്

നിവ ലേഖകൻ

Omar Bin Laden France expulsion

അൽ-ഖ്വൊയ്ദ നേതാവ് ഒസാമ ബിൻ ലാദന്റെ മകൻ ഒമർ ബിൻലാദനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഫ്രാൻസ് രംഗത്തെത്തി. വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിലാണ് ഈ നടപടി. ഫ്രഞ്ച് മന്ത്രി ബ്രൂണോ റിട്ടെയിലിയു ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സോഷ്യൽ മീഡിയയിൽ ഒമർ ഇട്ട ഒരു കമന്റ് തീവ്രവാദത്തെ മഹത്വവത്കരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ നടപടി. നിയമവിദഗ്ധരുമായി ചർച്ച നടത്തിയതായും രാജ്യസുരക്ഷയെ മുൻനിർത്തി ഈ തീരുമാനം കൈക്കൊള്ളുന്നതിന് നിയമതടസം ഇല്ലെന്ന് മനസിലാക്കിയതായും ഫ്രഞ്ച് മന്ത്രി ബ്രൂണോ അറിയിച്ചു. ഒമർ ഇപ്പോൾ ഫ്രാൻസിലില്ലെന്നും അദ്ദേഹം ഫ്രാൻസിലേക്ക് തിരിച്ചുവരുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവിൽ താൻ ഒപ്പുവച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, ഒമർ എങ്ങോട്ടാണ് പോകുന്നതെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ ഫ്രഞ്ച് ഭരണകൂടം പുറത്തുവിട്ടിട്ടില്ല. 2023-ൽ ബിൻലാദന്റെ പിറന്നാൾ ദിവസം പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഒമർ വിവാദമായ കമന്റ് പോസ്റ്റ് ചെയ്തത്. ഈ കമന്റിലൂടെ ഒമർ ഭീകരവാദത്തെ മഹത്വവത്കരിച്ചുവെന്നായിരുന്നു ആരോപണം.

ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ് ഒമറിന്റെ പങ്കാളി. ഇരുവരും കുറച്ച് വർഷങ്ങളായി ഫ്രാൻസിൽ താമസിച്ചുവരികയായിരുന്നു. പ്രശസ്തനായ ചിത്രകാരൻ കൂടിയാണ് ഒമർ.

Story Highlights: France orders Osama Bin Laden’s son Omar to leave country over controversial social media post

Related Posts
സോഷ്യൽ മീഡിയയിലെ ട്രിഗർ മുന്നറിയിപ്പുകൾ വിപരീത ഫലം ചെയ്യുന്നുവെന്ന് പഠനം
social media trigger warnings

സോഷ്യൽ മീഡിയയിൽ സെൻസിറ്റീവ് കണ്ടന്റ് വാണിങ് ലഭിക്കുമ്പോൾ, ഉള്ളടക്കം കാണാനുള്ള ആകാംഷ വർധിക്കുന്നു. Read more

ഗാലറിയിലെ ചിത്രങ്ങൾ ഫേസ്ബുക്ക് ഓർമ്മിപ്പിക്കും;പുതിയ AI ടൂളുമായി മെറ്റ
Facebook AI Tool

ഫേസ്ബുക്കിലെ പുതിയ ഫീച്ചറുകൾ .ഗാലറിയിലുള്ള വീഡിയോകളും ഫോട്ടോകളും ഇനി ഫേസ്ബുക്ക് ഓർമ്മിപ്പിക്കും. ഇതിനായി Read more

എഐയുടെ അത്ഭുതലോകവും അപകടക്കെണികളും
AI generated videos

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ വിനോദത്തിനും സർഗ്ഗാത്മകതയ്ക്കും പുതിയ സാധ്യതകൾ Read more

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് യൂട്യൂബ് തടസ്സപ്പെട്ടു
YouTube outages

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് യൂട്യൂബ് തടസ്സപ്പെട്ടതായി റിപ്പോർട്ട്. യുഎസ്, കാനഡ, ഓസ്ട്രേലിയ, യുകെ തുടങ്ങിയ Read more

വാട്സ്ആപ്പിൽ ഇനി ഫേസ്ബുക്ക് പ്രൊഫൈൽ ലിങ്ക് ചെയ്യാം;പുതിയ ഫീച്ചർ ഇങ്ങനെ
whatsapp facebook link

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പുതിയ ഫീച്ചറുമായി രംഗത്ത്. ഇനിമുതൽ Read more

അസർബൈജാനെതിരെ തകർപ്പൻ ജയം; ഫ്രാൻസിനായി ഗോൾ നേടി എംബാപ്പെ തിളങ്ങി
kylian mbappe

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അസർബൈജാനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫ്രാൻസ് തോൽപ്പിച്ചു. കൈലിയൻ Read more

ഇൻസ്റ്റഗ്രാമിൽ പുതിയ ലൊക്കേഷൻ ഫീച്ചർ; സുഹൃത്തുക്കളുമായി എളുപ്പത്തിൽ കണക്ട് ചെയ്യാം
Instagram location feature

ഇൻസ്റ്റാഗ്രാം പുതിയ ലൊക്കേഷൻ ഫീച്ചർ അവതരിപ്പിച്ചു. ഇത് വഴി സുഹൃത്തുക്കളുമായി ലൊക്കേഷൻ പങ്കുവെക്കാനും Read more

സ്നാപ്ചാറ്റിൽ ഇനി മെമ്മറീസ് സൗജന്യമല്ല; പുതിയ സ്റ്റോറേജ് പ്ലാനുകൾ ഇങ്ങനെ
Snapchat storage plans

സ്നാപ്ചാറ്റിലെ മെമ്മറീസ് ഫീച്ചറിന് പുതിയ അപ്ഡേഷനുകൾ വരുന്നു. ഇനി മുതൽ അൺലിമിറ്റഡ് മെമ്മറീസ് Read more

പാകിസ്താൻ ഭീകരവാദം തുടർന്നാൽ ഭൂപടം മാറ്റേണ്ടിവരുമെന്ന് കരസേന മേധാവി
Pakistan terrorism warning

പാകിസ്താൻ ഭീകരവാദത്തെ പിന്തുണച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര Read more

ഇൻസ്റ്റാഗ്രാം വോയിസ് നോട്ടുകൾ പ്ലേ ആകുന്നില്ല; സാങ്കേതിക തകരാർ
Instagram voice note issue

ഇൻസ്റ്റാഗ്രാമിൽ പുതിയ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. ഡയറക്ട് മെസേജുകളിൽ (DMs) വരുന്ന Read more

Leave a Comment