
തൃശൂര് വാടാനപ്പള്ളി പുതുക്കുളങ്ങരയില് ടാങ്കര് ലോറിയും കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നാല് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.വാടാനപ്പള്ളി സ്വദേശികളായ അഷറഫ്, അനില്, ബിന്ദു, മുന്നാസ്, എന്നിവര്ക്കാണ് പരിക്കേറ്റത്.ഇവരെ ഏങ്ങണ്ടിയൂര് എം.ഐ. ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കയാണ്.
ഇന്നലെ വൈകീട്ട് 6 മണിയോടെ ദേശീയപാതയിലായിരുന്നു അപകടം നടന്നത്.വടക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാര് നിയന്ത്രണം വിട്ട് എതിരെ വന്ന ടാങ്കര് ലോറിയിൽ ഇടിക്കുകയും തുടർന്ന് ടാങ്കര് ലോറി ബൈക്കുകളില് ഇടിച്ചു കയറുകയുമായിരുന്നു.
തുടർന്ന് ടാങ്കര് ലോറിയുടെ ഡീസല് ടാങ്ക് പൊട്ടി റോഡിലേക്ക് ഡീസല് ഒഴുകുകയും ചെയ്തു.ഇതോടെ തൃപയാറില് നിന്ന് ഫയര്ഫോഴ്സും വാടാനപ്പള്ളി പൊലീസും സന്നദ്ധ പ്രവര്ത്തകരും സംഭവ സ്ഥലത്തെത്തി റോഡില് നിന്ന് ഡീസല് നീക്കം ചെയ്തു.അപകടത്തെ തുടര്ന്ന് ദേശീയപാതയില് മണിക്കൂറുകളോളം ഗതഗത തടസ്സം നേരിട്ടിരുന്നു.
Story highlight : Four people injured in Road accident at Thrissur.