മൂന്ന് വർഷത്തിന് ശേഷം ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു; ചെന്നൈയിൽ നിർമാണം പുനരാരംഭിക്കും

Anjana

Ford India manufacturing restart

ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യയിലേക്ക് മടങ്ങിവരാൻ ഒരുങ്ങുന്നത്. ചെന്നൈയിലെ മറൈമലൈനഗറിൽ 350 ഏക്കറിലുള്ള പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ അനുമതി ഫോഡ് തേടിക്കഴിഞ്ഞു. നിക്ഷേപ സമാഹരണത്തിന് യുഎസിലെത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമ്പനിയെ സംസ്ഥാനത്തേക്കു വീണ്ടും ക്ഷണിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്ത് കയറ്റുമതിക്കുള്ള വാഹനങ്ങൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫോഡ് ഇന്റർനാഷനൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡന്റ് കേ ഹാർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നിർമാണം പുനരാരംഭിക്കുന്നതിന്റെ സാധ്യത തേടി ഫോർഡ് അധികൃതർ ഈ മാസം അവസാനം തമിഴ്നാട് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തിയായിരിക്കും നിർമാണം പുനരാരംഭിക്കുക. നിലവിൽ, തമിഴ്‌നാട്ടിലെ ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസിൽ ഫോർഡിന് 12,000 തൊഴിലാളികളോളമുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ 2,500 മുതൽ 3,000 വരെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതും.

ഫോർഡ് പുതുതായി വിപണിയിലിറക്കുന്ന വൈദ്യുത കാറുകൾ ചെന്നൈയിലെ പ്ലാന്റിൽ നിർമിക്കാൻ ആലോചനയുണ്ടെന്നാണ് വിവരം. ഒപ്പം എൻഡവറും ഇവിടെ ഒരുങ്ങിയേക്കും. നഷ്ടം കുമിഞ്ഞുകൂടിയതും വളർച്ചയുടെ അഭാവവും മൂലവുമാണ് 2021-ൽ ഫോഡ് ഇന്ത്യ വിട്ടത്. അടുത്തിടെയായി എൻഡവറും റാപ്റ്ററും ഇന്ത്യൻ നിരത്തുകളിൽ കണ്ടതോടെ ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന ഊഹാപോഹങ്ങൾക്ക് ശക്തികൂട്ടിയിരുന്നു. സമ്പൂർണ ഇറക്കുമതിയായി ചില കാറുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യ വിട്ടത്.

  കുവൈത്തിൽ പ്രവാസികളുടെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ഇനി ഔദ്യോഗിക രേഖ

Story Highlights: Ford to restart manufacturing operations in India after a three-year hiatus, focusing on export-oriented vehicle production in Chennai.

Related Posts
ചെന്നൈയിൽ കോളേജ് വിദ്യാർത്ഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട കേസിൽ പ്രതിക്ക് വധശിക്ഷ
Chennai college student murder

ചെന്നൈയിലെ റെയിൽവേ സ്റ്റേഷനിൽ കോളേജ് വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ Read more

അണ്ണാ യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി; പ്രതികള്‍ക്കായി തിരച്ചില്‍
Anna University student rape

ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. ക്രിസ്മസ് ദിനത്തില്‍ കാമ്പസിനുള്ളില്‍ Read more

ചെന്നൈയിൽ കുടുംബ വഴക്കിനെ തുടർന്ന് അമ്മ മകനെ കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ചു
Chennai family tragedy

ചെന്നൈയിൽ കുടുംബ വഴക്കിനെ തുടർന്ന് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് അമ്മയും Read more

  ഡിജിറ്റൽ പേയ്മെന്റുകൾ സുരക്ഷിതമാക്കാൻ ഗൂഗിളിന്റെ പുതിയ സെറ്റിംഗുകൾ
കിയ സിറോസ്: പുതിയ എസ്‌യുവി ഇന്ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു
Kia Syros

കിയ ഇന്ത്യ ഇന്ന് പുതിയ എസ്‌യുവി മോഡലായ സിറോസ് അവതരിപ്പിക്കുന്നു. സോണറ്റിനും സെൽറ്റോസിനും Read more

ഹോണ്ടയും നിസ്സാനും കൈകോർക്കുന്നു; ടൊയോട്ടയ്ക്ക് വെല്ലുവിളി ഉയർത്തി
Honda Nissan merger

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസ്സാനും സഹകരണത്തിനും സാധ്യമായ ലയനത്തിനുമായി ചർച്ചകൾ ആരംഭിച്ചു. Read more

ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതർ; കോടതി ഉത്തരവ് പുറപ്പെടുവിച്ചു
Dhanush Aishwarya Rajinikanth divorce

ചെന്നൈ കോടതി നടൻ ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും വിവാഹമോചനം അംഗീകരിച്ചു. 18 വർഷത്തെ Read more

ചെന്നൈയിൽ ഡോക്ടറെ ആക്രമിച്ച യുവാവിനെ പ്രതിരോധിച്ച് അമ്മ; കാൻസർ ചികിത്സയിലെ വീഴ്ച ആരോപിച്ച്
Chennai doctor attack

ചെന്നൈയിലെ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച യുവാവിനെ അമ്മ പ്രതിരോധിച്ചു. കാൻസർ ചികിത്സയിലെ വീഴ്ചയാണ് Read more

പ്രമുഖ നടന്‍ ദില്ലി ഗണേഷ് (80) അന്തരിച്ചു; ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് വലിയ നഷ്ടം
Delhi Ganesh actor death

നടന്‍ ദില്ലി ഗണേഷ് (80) ചെന്നൈയില്‍ അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ Read more

  പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സുകന്യ സമൃദ്ധി യോജന; പ്രത്യേകതകൾ അറിയാം
പൊലീസ് വേഷത്തിൽ വഞ്ചന: യുവതി അറസ്റ്റിൽ
police impersonation fraud Chennai

ചെന്നൈയിൽ പൊലീസ് യൂണിഫോമിൽ എത്തി വഞ്ചന നടത്തിയ യുവതി പിടിയിലായി. തേനി സ്വദേശി Read more

ചെന്നൈയിൽ പതിനാറുകാരിയുടെ മരണം: ദമ്പതികൾ അറസ്റ്റിൽ, ദുരൂഹതകൾ നിലനിൽക്കുന്നു
Chennai domestic worker death

ചെന്നൈയിൽ പതിനാറുകാരിയായ ഗൃഹജോലിക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ദമ്പതികൾ അറസ്റ്റിലായി. പെൺകുട്ടിയുടെ ശരീരത്തിൽ പീഡനത്തിന്റെ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക