സെഞ്ചൂരിയനിലെ സൂപ്പർ സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരത്തിൽ അപ്രതീക്ഷിത തടസ്സം നേരിട്ടു. ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് ആരംഭിച്ച ഉടനെ പറക്കുന്ന ഉറുമ്പുകൾ (flying ants) ഗ്രൗണ്ടിലേക്ക് എത്തുകയായിരുന്നു. ഇത് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെയും ഇന്ത്യൻ ഫീൽഡർമാരെയും ബുദ്ധിമുട്ടിലാക്കി.
രണ്ടാം ഓവർ അറിയിക്കാനായി ഹാർദിക് പാണ്ഡ്യ ഗ്രൗണ്ടിലെത്തിയപ്പോൾ പ്രാണികൾ കാരണം നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായി. ഇതോടെ അമ്പയർമാർ മത്സരം നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഒടുവിൽ മെഷീൻ ഉപയോഗിച്ച് ഗ്രൗണ്ട് സ്റ്റാഫ് പ്രാണികളെ പൂർണമായും നീക്കം ചെയ്തശേഷമാണ് മത്സരം പുനരാരംഭിക്കാനായത്.
ഏകദേശം അരമണിക്കൂറോളം സമയം പ്രാണികൾ കാരണം മത്സരം മുടങ്ങി. മഴയുള്ള സമയങ്ങളിൽ സാധാരണ കണ്ടുവരുന്ന പ്രാണികളാണ് ഇത്തവണ മത്സരം തടസ്സപ്പെടുത്തിയത്. ഈ അപ്രതീക്ഷിത സംഭവം കളിക്കാരെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ചു. സോഷ്യൽ മീഡിയയിൽ ഈ സംഭവത്തിന്റെ വീഡിയോകൾ വൈറലായി.
India vs South Africa T20 halted due to insects. Not at all surprising for someone with MSc Zoology (with Entomology specialization) 😜 pic.twitter.com/6hcg0555Za
— Surendra Ghaskadbi (@indian_hydra) November 13, 2024
Story Highlights: Flying ants disrupt India-South Africa T20 match, causing 30-minute delay in Centurion