ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു; 95 വയസ്സായിരുന്നു

Anjana

Kiki Hakansson Miss World

ആദ്യ ലോകസുന്ദരിയായ കികി ഹകാൻസൺ 95-ാം വയസ്സിൽ അന്തരിച്ചു. കാലിഫോർണിയയിലെ വീട്ടിലായിരുന്നു അവസാന നിമിഷങ്ങൾ. മിസ് വേൾഡ് ഓർഗനൈസേഷന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വാർത്ത പുറത്തുവന്നത്.

സ്വീഡനിൽ ജനിച്ച കികി ഹകാൻസൺ 1951-ൽ ലണ്ടനിൽ നടന്ന മിസ്സ് വേൾഡ് മത്സരത്തിൽ ചരിത്രം സൃഷ്ടിച്ചു. ഫെസ്റ്റിവൽ ഓഫ് ബ്രിട്ടന്റെ ഭാഗമായി തുടങ്ങിയ ഈ മത്സരം പിന്നീട് മിസ് വേൾഡ് എന്നറിയപ്പെട്ടു. ബിക്കിനിയിൽ മത്സരിച്ച് കിരീടം നേടിയ ഏക വ്യക്തിയാണ് കികി ഹകാൻസൺ. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായി, അന്നത്തെ മാർപ്പാപ്പ പയസ് XII ഇതിനെ അപലപിക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മിസ് വേൾഡ് ഓർഗനൈസേഷന്റെ ചെയർവുമൺ ജൂലിയ മോർലി സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. “കികി ഹകാൻസൺ, നിങ്ങൾ എന്നും നിത്യതയിൽ തുടരും. നിങ്ങളുടെ വിടവാങ്ങൽ ലോകസുന്ദരി മത്സരത്തിന്റെ ഒരു യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. എന്നാൽ ആദ്യ വിജയി എന്ന നിലയിൽ നിങ്ങളുടെ പാരമ്പര്യം വരും തലമുറകൾക്കും നിലനിൽക്കും,” എന്ന് അവർ കുറിച്ചു.

Story Highlights: First Miss World Kiki Hakansson passes away at 95

Leave a Comment