യുഎഇയില് ദുബൈ മരീനയിലെ റെസിഡന്ഷ്യല് ടവറില് തീപിടിത്തമുണ്ടായി.ആളപായമൊന്നും തന്നെ ഉണ്ടായിട്ടില്ല.
ദുബൈ സിവില് ഡിഫന്സ് അതോറിറ്റി അധികൃതരെത്തി തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്.
അല് സയോറ സ്ട്രീറ്റിലെ മരീന ഡയമണ്ട് 2ല് ഇന്ന് പുലർച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
15 നില കെട്ടിടത്തിൽ പടർന്ന് പിടിച്ച തീ രാവിലെ 5.30 നു മുമ്പായി കെടുത്തുകയായിരുന്നു.
കെട്ടിടത്തിലേക്കുള്ള സ്ട്രീറ്റില് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുകയും എല്ലാ താമസക്കാരെയും സുരക്ഷിതമായി കെട്ടിടത്തിൽനിന്നും ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഈ റെസിഡന്ഷ്യല് കോംപ്ലക്സിൽ ഏകദേശം 260 അപ്പാര്ട്ട്മെന്റുകളാണുള്ളത്.
കെട്ടിടത്തിൽ തീ പടർന്നു പിടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ചിരുന്നു.
Story highlight : Fire accident at Dubai Civil Defence authority in UAE.