
വൈദ്യുതി തകരാറുമൂലം ഡൽഹിയിൽ ലോധി റോഡിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ആസ്ഥാനത്ത് തീപിടിത്തമുണ്ടായി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബേസ്മെന്റ് ഏരിയയിലുണ്ടായ തീപിടിത്തം ഒരുമണിക്കൂറിനകം അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് ചേർന്ന് അണയ്ക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു.
Delhi: Fire breaks out in the basement of the CBI building at CGO complex in the Lodhi Road area today. All officers and staff in the building have been evacuated pic.twitter.com/c6TYhcvHaD
— ANI (@ANI) September 17, 2021
വൈദ്യുതി തകരാറുമൂലമാണ് തീപിടിത്തം ഉണ്ടായതെന്നും രാവിലെ 11.36 ഓടെയാണ് തങ്ങളെ വിവരമറിയിച്ചതെന്നും അഗ്നിശമനസേന മേധാവി അതുൽ ഗാർഗ് പറഞ്ഞു.
Story highlight : Fire accident at CBI headquarters in Delhi.