ഫൈന്റ് അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റി പിരിച്ചുവിട്ടു; ലക്ഷ്യം കണ്ടതായി അറിയിപ്പ്

Anjana

Find Arjun Action Committee

ഫൈന്റ് അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റി പിരിച്ചുവിട്ടതായി അറിയിച്ചു. കമ്മറ്റിയുടെ പ്രവര്‍ത്തനം ലക്ഷ്യം കണ്ടതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. പ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് നന്ദി അറിയിക്കുകയും അര്‍ജ്ജുന്റെ കുടുംബത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അര്‍ജ്ജുനനെ വീണ്ടെടുക്കണമെന്ന ആവശ്യത്തിനായി ലോറി ഉടമകളും തൊഴിലാളികളും നടത്തിവന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ഫൈന്റ് അര്‍ജ്ജുന്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചത്. ഈ രംഗത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ഉടമ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കുടുംബത്തിന്റെ അഭിപ്രായത്തെ തുടര്‍ന്ന് തിരച്ചില്‍ പുനരാരംഭിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാറില്‍ ഇടപെടുന്നതിന് മുഖ്യമന്ത്രിക്കും കോഴിക്കോട് എംപി എംകെ രാഘവനും നേരിട്ട് നിവേദനം നല്‍കിയതായി പത്രകുറിപ്പില്‍ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കമ്മറ്റിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് അംഗങ്ങള്‍ സ്വയം നിറവേറ്റിയതാണെന്ന് അറിയിച്ചു. ലോറി തൊഴിലാളികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംയുക്ത ട്രേഡ് യൂണിയനുകളും ഉടമകളും നടത്തിവരുന്ന പ്രക്ഷോഭത്തോടൊപ്പം അണി ചേരാനും തീരുമാനിച്ചതായി ആക്ഷന്‍ കമ്മറ്റി വ്യക്തമാക്കി.

Story Highlights: Find Arjun Action Committee disbanded after achieving its objectives

Leave a Comment