Headlines

Cinema

കാത്തിരുപ്പിന് വിരാമമിട്ട് ഇന്ന് മരക്കാർ റിലീസ് ; ചിത്രം ഒടിടിയിലും റിലീസിനെത്തും.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഡിസംബർ 2 മറക്കാർ റിലീസ് ഇന്നാണ്.തീയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹൻലാൽ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്.ആറ് ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്.

റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം കുറിച്ചിരിക്കയാണ്  മരക്കാർ അറബിക്കടലിന്റെ സിംഹം.റിസർവേഷനിലൂടെ മാത്രം 100 കോടി നേടാൻ ചിത്രത്തിന് കഴിഞ്ഞു.ലോകമെമ്പാടുമുള്ള 4100 തീയറ്ററുകളിലൂടെയാണ് മരക്കാർ ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നത്.

അഞ്ച് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.ദിവസേന 16,000 ഷോകളാണ് ചിത്രത്തിന് ഉണ്ടാവുക.ലോകമെമ്പാടുമുള്ള പ്രീബുക്കിംഗ് കളക്ഷനിൽ നിന്നാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.മരക്കാർ റിലീസ് തീയതി പ്രഖ്യാപിച്ചതു മുതൽ തന്നെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു.അങ്ങനെയാണ് റിസർവേഷനിലൂടെ മാത്രമായി മരക്കാർ ഈ നേട്ടം കരസ്ഥമാക്കിയത്.

631 റിലീസിങ് സ്‌ക്രീനുകളിൽ 626 സ്‌ക്രീനുകളിലും ഇന്ന് മരക്കാർ ആണ് റിലീസ് ചെയ്യുന്നത്.കേരളത്തിൽ ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നത് ഇതാദ്യമായാണ്.കഴിഞ്ഞ വർഷം റിലീസിന് എത്തേണ്ടിയിരുന്ന ചിത്രമായ മരക്കാർ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ന് തീയേറ്ററുകളിൽ എത്തുന്നത്. 

പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

Story highlight : Film ‘Marakkar Arabikkadalinte Simham’ will release today.

More Headlines

മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം
ചലച്ചിത്ര കൂട്ടായ്മയിൽ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി; വിശദീകരണവുമായി സംവിധായകൻ
പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ അംഗമല്ലെന്ന് ലിജോ ജോസ് പെല്ലിശേരി

Related posts