ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര് സ്ത്രീകളോട് മോശം അനുഭവങ്ങള് പങ്കുവെയ്ക്കാന് ആഹ്വാനം ചെയ്തു. പരാതികള് നല്കി മറഞ്ഞിരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ ചലച്ചിത്ര അക്കാദമി ചെയര്മാനെ നിയമിക്കുന്നതില് സര്ക്കാര് വേഗത്തില് തീരുമാനമെടുക്കുമെന്നും പ്രേംകുമാര് വ്യക്തമാക്കി.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്ന്നുണ്ടായ സമ്മര്ദ്ദത്തിന് വഴങ്ങിയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെച്ചത്. എല്ഡിഎഫിലെ ഒരു വിഭാഗം ആരോപണങ്ങളുടെ പശ്ചാത്തലത്തില് രഞ്ജിത്ത് രാജി വെക്കണമെന്ന നിലപാടെടുത്തിരുന്നു. ഇതിനെ തുടര്ന്നാണ് രഞ്ജിത്ത് രാജി വെക്കാന് നിര്ബന്ധിതനായത്.
പാലേരി മാണിക്യം സിനിമയില് അഭിനയിക്കാനെത്തിയപ്പോള് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്. എന്നാല് രഞ്ജിത്തിന്റെ രാജിയില് തനിക്ക് സന്തോഷമില്ലെന്നും തന്റെ വെളിപ്പെടുത്തല് കാര്യങ്ങള് ജനങ്ങളറിയാന് വേണ്ടിയായിരുന്നുവെന്നും നടി പിന്നീട് പ്രതികരിച്ചു. രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും, തന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയാന് ശ്രമിക്കുകയായിരുന്നുവെന്നും അവര് വ്യക്തമാക്കി.
Story Highlights: Film Academy Vice Chairman Prem Kumar urges women to come forward with complaints of misconduct