വനിതാ ചെസ് ലോകകപ്പിൽ ചരിത്ര നേട്ടവുമായി ദിവ്യ ദേശ്മുഖ്. ടൈ ബ്രേക്കറിൽ കൊനേരു ഹംപിയെ തോൽപ്പിച്ച് കിരീടം നേടിയ ദിവ്യ, ലോക വനിതാ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോർഡും സ്വന്തമാക്കി. ഈ വിജയത്തോടെ, 19-കാരിയായ ദിവ്യയെ തേടി ഗ്രാൻഡ് മാസ്റ്റർ പദവിയുമെത്തി.
മത്സരം നടന്നത് ജോർജിയയിലെ ബാത്തുമിയിലാണ്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയിൽ അവസാനിച്ച ശേഷം രണ്ടാം ഗെയിമിലാണ് ദിവ്യയുടെ നിർണായക വിജയം ഉണ്ടായത്. ഇതോടെ, ലോക കിരീടത്തിനായി ആദ്യമായി രണ്ട് ഇന്ത്യക്കാർ മാറ്റുരച്ച ടൂർണമെൻ്റ് എന്ന പ്രത്യേകതയും ഈ ലോകകപ്പിന് സ്വന്തമായി.
രണ്ടാം ഗെയിമും സമനിലയായതിനെ തുടർന്നാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. 2021-ലാണ് ദിവ്യ ഗ്രാന്റ് മാസ്റ്റർ പട്ടം നേടിയത്. ഈ നേട്ടത്തോടെ, അടുത്ത വനിതാ കാൻഡിഡേറ്റ്സിനും ദിവ്യ യോഗ്യത നേടിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയാണ് ദിവ്യ ദേശ്മുഖ്. രണ്ടാം റാപ്പിഡ് ഗെയിമിലാണ് താരത്തിന്റെ വിജയം. ഇന്ത്യയുടെ 88-ാം ഗ്രാന്റ്മാസ്റ്റർ കൂടിയാണ് ഈ പത്തൊമ്പതുകാരി.
ജേതാവിന് 41 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക.
ഈ വിജയത്തോടെ, ചരിത്രത്തിലാദ്യമായി ലോക കിരീടത്തിനായി രണ്ട് ഇന്ത്യക്കാർ തമ്മിൽ മത്സരിക്കുന്ന ഒരു വേദിക്ക് ഈ ടൂർണമെൻ്റ് സാക്ഷിയായി.
വനിതാ യൂറോ കപ്പ്: കിരീടം നിലനിർത്തി ഇംഗ്ലണ്ട്; സ്പെയിന് കണ്ണീർ മടക്കം
Story Highlights: In a historic FIDE Women’s Chess World Cup, Divya Deshmukh defeated Koneru Humpy in the tiebreaker, becoming the first Indian woman to win the title.