Headlines

Cinema

ആസിഫ് അലി വിവാദം: രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക

ആസിഫ് അലി വിവാദം: രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക

ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ ഫെഫ്‌ക (FEFKA) രമേശ് നാരായണനോട് വിശദീകരണം തേടി. ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞത് രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്നും ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചുവെന്നുമാണ്. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചതെന്നും പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. രമേശ്‌ നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാമെങ്കിലും ആസിഫിനോടല്ല അത് കാണിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദമായതോടെ രമേശ്‌ നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ലെന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും, വളരെ വിശാലമായും പക്വമായുമാണ് പ്രതികരിച്ചതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ടെന്നും വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

More Headlines

മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം
ചലച്ചിത്ര കൂട്ടായ്മയിൽ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി; വിശദീകരണവുമായി സംവിധായകൻ
പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ അംഗമല്ലെന്ന് ലിജോ ജോസ് പെല്ലിശേരി

Related posts