ആഷിഖ് അബുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഫെഫ്ക; രാജി പ്രഖ്യാപനം വിചിത്രമെന്ന്

Anjana

FEFKA Ashiq Abu resignation

ഫെഫ്ക സംവിധായകൻ ആഷിഖ് അബുവിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി. ദിവസങ്ങൾക്ക് മുമ്പ് അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയ ആഷിഖ് അബു ഇപ്പോൾ രാജി പ്രഖ്യാപിച്ചത് വിചിത്രമാണെന്ന് ഫെഫ്ക പറഞ്ഞു. പ്രതിഫല പ്രശ്നത്തിൽ ഇടപെട്ടതിന് ഡയറക്ടേഴ്സ് യൂണിയൻ 20 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്ന ആരോപണം വ്യാജ പ്രചാരണമാണെന്നും ഫെഫ്ക വ്യക്തമാക്കി.

ആഷിഖ് അബു 8 വർഷമായി വരിസംഖ്യയിൽ കുടിശിക വരുത്തിയതായും അംഗത്വം പുതുക്കിയില്ലെന്നും ഫെഫ്ക പറഞ്ഞു. ഈ മാസമാണ് കുടിശിക പൂർണമായും അടച്ചു തീർത്തത്. അടുത്ത എക്സിക്യൂട്ടീവിൽ ആഷിഖിന്റെ അംഗത്വം പുതുക്കുന്നത് ചർച്ച ചെയ്യാൻ ഇരിക്കെയാണ് രാജി പ്രഖ്യാപിച്ചതെന്നും ഫെഫ്ക വ്യക്തമാക്കി. 2018-ൽ കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടും ആഷിഖ് അബു ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഫെഫ്ക പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിബി മലയിലിനെതിരെ ആഷിക് അബു ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്നും 2018-ൽ തന്നെ തെളിവ് സഹിതം വ്യക്തമാക്കിയിരുന്നതാണെന്നും ഫെഫ്ക പറഞ്ഞു. പഴയ വാദങ്ങളാണ് ആഷിഖ് അബു ആവർത്തിക്കുന്നതെന്നും സംഘടനയുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ് ആശയപരമല്ലെന്നും വ്യക്തിപരമായ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും ഫെഫ്ക ആരോപിച്ചു. ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിലപാട് എടുക്കുന്നതിലും തുടർനടപടികൾ സ്വീകരിക്കുന്നതിലും ഫെഫ്ക പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ആഷിക് അബു രാജി വെച്ചത്.

Story Highlights: FEFKA responds to Ashiq Abu’s allegations and resignation

Leave a Comment