ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റർഗാർഡ് അന്തരിച്ചു.

Anjana

ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട്വെസ്റ്റർഗാർഡ് അന്തരിച്ചു
ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട്വെസ്റ്റർഗാർഡ് അന്തരിച്ചു

പ്രവാചകനായ മുഹമ്മദ്‌ നബിയുടെ കാർട്ടൂൺ വരച്ചതിനാൽ വിവാദത്തിലായ
ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റെർഗാർഡ് (86) അന്തരിച്ചു. രോഗബാധയെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്നു ഇദ്ദേഹം.

ഡാനിഷ് പത്രമായ ജയ്ല്ലാൻഡ്സ്-പോസ്റ്റണിൽ 2005 ലാണ് ഇദ്ദേഹത്തിന്റെ വിവാദമായ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രവാചകനായ മുഹമ്മദ് നബിയുടെ ചിത്രം കാർട്ടൂണായി വന്നതോടെ ലോകത്തിന്റെ നാനാ കോണുകളിൽ നിന്നും നിരവധി മുസ്ലീം സംഘടനകളുടെ പ്രതിഷേധങ്ങളുണ്ടായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിഷേധങ്ങൾ വ്യക്തിയിലൊതുങ്ങാതെ ഡെൻമാർക്കിന് നേരെയും അലയടിച്ചു. നിരവധി സ്ഥലങ്ങളിൽ ഡാനിഷ് എംബസികൾ ഉൾപ്പെടെ ആക്രമിക്കപ്പെടുകയും ലോകവ്യാപകമായി രാഷ്ട്രീയ നീക്കങ്ങളും ഡെൻമാർക്കി നെതിരെ ഉടലെടുക്കുകയും ചെയ്തു. ലഷ്കറെ തൊയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങൾ ഉണ്ടാകുകയും നിരവധി പേരുടെ ജീവൻ പൊലിയുകയും ചെയ്തിരുന്നു.

ഇതിലൊന്നും ഒതുങ്ങാതെ ഇദ്ദേഹത്തിന് നേരെ വധഭീഷണികളും വധശ്രമങ്ങളും ഉണ്ടായി. അതേസമയം ഇദ്ദേഹത്തിന് നേരെയുള്ള കൊലപാതക ശ്രമങ്ങൾ ആവർത്തിക്കപ്പെട്ടതോടെ കനത്ത പൊലീസ് സുരക്ഷയോടെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

Story Highlights: Famous Danish cartoonist Kurt Westergaard passed away