18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദു റഹീമിനെ കാണാൻ കുടുംബം സൗദിയിലെത്തി

Anjana

Abdu Rahim Saudi Arabia imprisonment

കോഴിക്കോട് സ്വദേശിയായ അബ്ദു റഹീമിനെ കാണാനായി അദ്ദേഹത്തിന്റെ കുടുംബം സൗദി അറേബ്യയിലെ റിയാദിലേക്ക് യാത്ര തിരിച്ചു. 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനം വൈകുന്ന സാഹചര്യത്തിലാണ് ഉമ്മ ഫാത്തിമ, സഹോദരൻ നസീർ, അമ്മാവൻ എന്നിവർ റിയാദിലെത്തിയത്. ഉംറ തീർത്ഥാടനത്തിനു ശേഷം ജയിലിൽ എത്തി റഹീമിനെ കാണാനാണ് കുടുംബത്തിന്റെ പദ്ധതി. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.

2006-ലാണ് കൊലക്കുറ്റം ചുമത്തപ്പെട്ട് റഹീം ജയിലിലായത്. അന്ന് അദ്ദേഹത്തിന് 26 വയസായിരുന്നു. ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ റഹീമിന്റെ പ്രധാന ജോലി സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകൻ ഫായിസിനെ പരിചരിക്കലായിരുന്നു. 2006 ഡിസംബർ 24-ന് ഫായിസിനെ കാറിൽ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ കൈ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി, ഫായിസ് ബോധരഹിതനാവുകയും വൈകാതെ മരിക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി കേസിൽ വധശിക്ഷ വിധിച്ചു. യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തിൽ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പു നൽകാൻ തയ്യാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ 34 കോടി രൂപയുടെ ബ്ലഡ് മണി (ദയാധനം) എന്ന ഉപാധിയിൽ മാപ്പു നൽകാൻ ഫായിസിന്റെ കുടുംബം സമ്മതിച്ചു. എന്നാൽ, മോചന ഉത്തരവ് വൈകുന്നതിനാൽ, കുടുംബം റിയാദിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

Story Highlights: Family visits Saudi Arabia to meet Abdu Rahim, imprisoned for 18 years, as release is delayed

Leave a Comment