വൈദികനെന്ന് അവകാശപ്പെട്ട് വയോധികയുടെ മാല കവര്‍ന്ന പ്രതി പിടിയില്‍

Anjana

Updated on:

fake priest gold chain theft Kerala
വൈദികനാണെന്നും പള്ളിയില്‍ നിന്ന് ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും കള്ളം പറഞ്ഞ് വീട്ടില്‍ക്കയറി പ്രാര്‍ഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച് ഓടിയ ആള്‍ പിടിയിലായി. അടൂരിലാണ് സംഭവം നടന്നത്. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജില്‍ ഷിബു എസ്. നായരാണ് (47) അടൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ വിവിധ ജില്ലകളിലായി 36 കേസില്‍ പ്രതിയാണ്. ഏനാദിമംഗലം ചാങ്കൂര്‍ തോട്ടപ്പാലം പാലത്തിങ്കല്‍ മഞ്ജുസദനത്തില്‍ മറിയാമ്മയുടെ സ്വര്‍ണമാലയാണ് പ്രതി പൊട്ടിച്ചത്. നവംബര്‍ ഒന്നിന് ഉച്ചയ്ക്കാണ് മറിയാമ്മയുടെ വീട്ടില്‍ ഷിബു എത്തിയത്. മകള്‍ മോളിക്ക് പള്ളിയില്‍ നിന്ന് ഒരു ലോണ്‍ അനുവദിച്ചതായി ഷിബു മറിയാമ്മയോട് കള്ളം പറഞ്ഞു. ഇതിന്റെ തുടര്‍നടപടികള്‍ക്കായി ആയിരം രൂപ വേണമെന്നും ഷിബു ആവശ്യപ്പെട്ടു. മറിയാമ്മ വീടിനുള്ളില്‍ച്ചെന്ന് രൂപ എടുത്തുകൊണ്ടുവരുമ്പോള്‍ അത് തട്ടിപ്പറിച്ചശേഷം കഴുത്തില്‍ക്കിടന്ന സ്വര്‍ണമാലയും പൊട്ടിച്ച് പ്രതി ഓടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടി സ്റ്റേഷനിലെ ലോക്കപ്പിലെത്തിച്ചയുടന്‍ ഇയാള്‍ വിസര്‍ജനം നടത്തി പൊലീസിന് നേരെ മലം വാരിയെറിഞ്ഞു, ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമം നടത്തി. മറിയാമ്മയുടെ മകള്‍ മോളി തൊഴിലുറപ്പ് പണിക്ക് പോയിരുന്ന സമയത്താണ് സംഭവം നടന്നത്. പ്രതിയെ മുണ്ടക്കയത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.
  വടകര കാരവൻ ദുരന്തം: വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും
Story Highlights: Elderly woman’s gold chain stolen by man posing as priest in Adoor, Kerala; suspect with 36 cases arrested
Related Posts
വയനാട്ടിൽ കാട്ടാനാക്രമണം: കർണാടക സ്വദേശി മരിച്ചു
Wild Elephant Attack

വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടക സ്വദേശിയായ യുവാവ് മരിച്ചു. പാതിരി റിസർവ് Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പനയംപാടം അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം
Palakkad Accident

പനയംപാടത്ത് ലോറി മറിഞ്ഞ് മരിച്ച നാല് വിദ്യാർത്ഥിനികളുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ Read more

മൂന്നാറിലെ റിസോർട്ടിൽ നിന്ന് വീണ് ഒമ്പതുവയസ്സുകാരൻ മരിച്ചു
Munnar Resort Accident

മൂന്നാറിലെ ചിത്തിരപുരത്തുള്ള ഒരു റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒമ്പതു വയസ്സുകാരൻ Read more

  തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
അതിരപ്പിള്ളിയില്‍ അധ്യാപകന് ക്രൂരമര്‍ദ്ദനം; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
Teacher assault Athirappilly

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിനെത്തിയ അധ്യാപകന് ക്രൂരമര്‍ദ്ദനമേറ്റു. സഹപ്രവര്‍ത്തകയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. Read more

ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണനയിൽ
Question paper leak

എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ശുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു. Read more

പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പ്: 31 ജീവനക്കാർ സസ്പെൻഷനിൽ
Kerala welfare pension fraud

പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 31 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മന്ത്രി Read more

കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
Kothamangalam hypermarket robbery

കോതമംഗലത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ പ്രതികളെ ഊന്നുകല്‍ പൊലീസ് പിടികൂടി. രണ്ടര ലക്ഷം Read more

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
Thiruvananthapuram rape attempt

തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ Read more

  കെ.എഫ്.സി.യുടെ കോടികളുടെ നഷ്ടം: വി.ഡി. സതീശൻ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ
മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
Flipkart wrong product delivery fine

കോട്ടയം സ്വദേശി സി ജി സന്ദീപിന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ തെറ്റായ Read more

അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക