
യുഎഇയിലെ മരുഭൂമിയില് കാര് മറിഞ്ഞുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ പ്രവാസി യുവതിയെ രക്ഷപ്പെടുത്തി.അല് ഐന് മരുഭൂമിയിലായിരുന്നു അപകടം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അപകടത്തില്പ്പെട്ട ഇറാന് സ്വദേശിയായ യുവതിയെയാണ് നാഷണല് സെര്ച്ച് ആന്ഡ് റെസ്ക്യൂ സെന്റര് രക്ഷപ്പെടുത്തിയത്.അബുദാബി പൊലീസുമായി ചേർന്ന് നടത്തിയ തെരച്ചിലിനോടുവിലാണ് 28വയസ്സുകാരിയായ യുവതിയെ കണ്ടെത്തി രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
Instagram | nsrcuae (26 kB)
നാഷണല് സെര്ച്ച് ആന്ഡ് റെസ്ക്യൂ സെന്റര് എയര്ക്രാഫ്റ്റ് ഉപയോഗിച്ചാണ് യുവതിയെ രക്ഷപെടുത്തിയത്.പരിക്കേറ്റ യുവതിയെ അല് ഐനിലെ തവാം ആശുപത്രിയില് പ്രവേശിപ്പിച്ചു.
Story highlight : Expatriate woman injured in a car accident at UAE.