പാരീസ് ഒളിമ്പിക്സ് 2024: വേദികളും മത്സരങ്ങളും

Anjana

പാരീസിലേക്ക് ഒരു നൂറ്റാണ്ടിന് ശേഷം ഒളിമ്പിക്സ് തിരിച്ചെത്തുകയാണ്. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന ഈ ലോക കായിക മാമാങ്കത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കായിക താരങ്ങൾ പങ്കെടുക്കും. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടക്കുന്ന ഈ മത്സരങ്ങൾക്ക് കൂടുതൽ മിഴിവേകും. ലണ്ടന് ശേഷം മൂന്നാം തവണ സമ്മർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ നഗരമാണ് പാരീസ്.

329 ഇവന്റുകളിൽ ഭൂരിഭാഗവും പാരീസിലും സമീപ നഗരങ്ങളിലുമായി സംഘടിപ്പിക്കുമ്പോൾ, ചില മത്സരങ്ങൾ നഗരത്തിൽ നിന്ന് കിലോമീറ്റർ അകലെയാണ് നടക്കുക. സർഫിംഗ് മത്സരം 15,000 കിലോമീറ്റർ അകലെയുള്ള ഫ്രഞ്ച് പോളിനേഷ്യയിലാണ് സംഘടിപ്പിക്കുന്നത്. പാരീസിലെ അക്വാട്ടിക്സ് സെന്ററിൽ ആർട്ടിസ്റ്റിക് സ്വിമ്മിംഗ്, ഡൈവിംഗ്, വാട്ടർ പോളോ തുടങ്ങിയ ജല മത്സരങ്ങൾ നടക്കും. ബെർസി അരീനയിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, ബാസ്കറ്റ്ബോൾ, ട്രാംപോളിൻ എന്നിവ അരങ്ങേറും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബോർഡോ സ്റ്റേഡിയത്തിൽ പുരുഷ-വനിത ഫുട്ബോൾ മത്സരങ്ങളും, ചാംപ്-ഡി-മാർസ് അരീനയിൽ ജൂഡോയും റെസ്ലിംഗും നടക്കും. ചരിത്രപ്രസിദ്ധമായ വേഴ്സൈൽസ് കൊട്ടാരത്തിന്റെ മൈതാനത്ത് കുതിരസവാരിയും ആധുനിക പെന്റാത്തലണും സംഘടിപ്പിക്കും. യൂറോപ്പിലെ ഏറ്റവും വലിയ ഷൂട്ടിംഗ് വേദികളിലൊന്നായ ചാറ്റേറെക്സിൽ ഷൂട്ടിംഗ് മത്സരങ്ങൾ നടക്കും. ഫ്രാൻസിന്റെ പ്രശസ്തമായ ഈഫൽ ടവർ സ്റ്റേഡിയത്തിൽ ബീച്ച് വോളിബോൾ മത്സരങ്ങൾ അരങ്ങേറും.